13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്
You are here: Home National കേരളം ഭൂകമ്പസാധ്യതാപ്രദേശമെന്ന് കേന്ദ്രമന്ത്രി

കേരളം ഭൂകമ്പസാധ്യതാപ്രദേശമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേരളം ഭൂകമ്പ സാധ്യതാപ്രദേശമെന്ന് കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി വിലാസ് റാവുദേശ്മുഖ് ലോക്‌സഭയില്‍ പറഞ്ഞു. ഭൂകമ്പസാധ്യതയനുസരിച്ച് വിവിധ പ്രദേശങ്ങളെ തിരിച്ചിട്ടുണ്ടെന്നും ഇതില്‍ മിതമായി സാധ്യതയുള്ള സ്ഥലമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പി.ടി. തോമസ് എം.പി.യുടെ

ഉപചോദ്യത്തിനുള്ള മറുപടിയായാണ് ലോക്‌സഭയില്‍ അദ്ദേഹം ഇതുപറഞ്ഞത്.
എന്നാല്‍ കേരളത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തില്‍ കൂടുതല്‍ ഭൂകമ്പസാധ്യതയുണ്ടോ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലെ പഴയ അണക്കെട്ടുകളെക്കുറിച്ച്, പ്രത്യേകിച്ച് 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യം പഠിച്ചിട്ടുണ്ടോ എന്നതായിരുന്നു പി.ടി. തോമസിന്റെ ചോദ്യം. ഭൂകമ്പസാധ്യതയനുസരിച്ച് സോണ്‍ മൂന്നില്‍ പെടുത്തിയിട്ടുള്ള കേരളത്തിലാണ് മുല്ലപ്പെരിയാര്‍ നിലനില്‍ക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പരിഷ്‌കരിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

Newsletter