ശാസ്ത്രജ്ഞരുടെ വാദവും കേള്‍ക്കണമെന്ന് നിയമവകുപ്പ്
- Last Updated on 01 March 2012
ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് കരാറില്‍ ആരോപണ വിധേയരായ നാല് ശാസ്ത്രജ്ഞരുടെ വാദവും കേള്‍ക്കാന്‍ ബഹിരാകാശവകുപ്പ് തയ്യാറാകണമെന്ന് നിയമമന്ത്രാലയം ആവശ്യപ്പെട്ടു. അവരുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായാല്‍ തങ്ങളോട് അനീതി കാട്ടിയെന്ന ശാസ്ത്രജ്ഞരുടെ പരാതി അവസാനിപ്പിക്കാനാകുമെന്നും നിയമമന്ത്രാലയം ബഹിരാകാശ വകുപ്പിനെ അറിയിച്ചു. അറ്റോര്‍ണി ജനറലിന്റെ
ഉപദേശശമനുസരിച്ചാണ് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം.
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ക്കും മറ്റു മൂന്നു ശാസ്ത്രജ്ഞര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ബഹിരാകാശ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിലക്കിന്റെ കാരണങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമപ്രകാരം മാധവന്‍നായര്‍ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കാര്യം അറിയിച്ചത്.