24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Thrissur മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ അന്തരിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ അന്തരിച്ചു

തൃശ്ശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ (80) അന്തരിച്ചു. തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
1953 ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തൃശ്ശൂര്‍ എക്‌സ്പ്രസ്, ദീനബന്ധു, പുണ്യഭൂമി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ടായിരുന്നു. സൈലറ്റ്

വാലി വിഷയത്തെക്കുറിച്ച് നിരവധി മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്. 12 വര്‍ഷത്തോളം സ്‌പോര്‍ട്‌സ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 80 ല്‍ വി കരുണാകരന്‍ നമ്പ്യാരുടെ മരണത്തെ തുടര്‍ന്ന് എക്‌സ്പ്രസ് എഡിറ്ററുടെ ചുമതല വഹിച്ചു. സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചശേഷം ഒരേഭൂമി ഒരേജീവന്‍ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു.

1931 ല്‍ തൈക്കാട്ടുശ്ശേരിയിലാണ് ജനനം. ഭാര്യ: വേലൂര്‍ വാര്യത്തെ പരേതയായ ശ്രീദേവി വാരസ്യാര്‍. മകന്‍: രാജന്‍. മാധ്യമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏപ്രില്‍ 25 ന് കേരള പ്രസ് അക്കാദമി അദ്ദേഹത്തെ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

Newsletter