24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Thrissur തൃശ്ശൂരിലും കൊല്ലത്തും വീണ്ടും ഭൂചലനം

തൃശ്ശൂരിലും കൊല്ലത്തും വീണ്ടും ഭൂചലനം

തൃശ്ശൂര്‍: തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടായി. തൃശ്ശൂരില്‍ താണിക്കുടമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പഠനകേന്ദ്രങ്ങള്‍ അറിയിച്ചു. 3.2 തീവ്രത രേഖപ്പെടുത്തിയ ചലനം വ്യാഴാഴ്ച വൈകീട്ട് 3.03നും 4.02നുമാണ് ഉണ്ടായത്. കൊല്ലത്ത് കല്ലുവാതുക്കലിനടുത്ത് പകല്‍ക്കുറി, ഓയൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10നും 1.30നും ഇടയിലാണ് ചലനമുണ്ടായത്.

തൃശ്ശൂര്‍ മാന്ദാമംഗലത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തിനു വിള്ളല്‍ വീണു. ജനങ്ങള്‍ ഭീതിയോടെ പുറത്തേക്കോടി. ഭൂമിക്കടിയില്‍നിന്ന് ഉച്ചത്തില്‍ ശബ്ദം കേട്ടതായി സ്ഥലവാസികള്‍ പറഞ്ഞു.

ചേലക്കര, വടക്കാഞ്ചേരി, എളനാട്, തോന്നൂര്‍ക്കര, പരുത്തിപ്പാറ, കാഞ്ഞിരക്കോട്, അത്താണി, കോലഴി, തിരൂര്‍, വില്ലടം, താണിപ്പാടം, മുല്ലക്കര, മണ്ണുത്തി, മുളയം, പീടിക പറമ്പ്, അയ്യന്തോള്‍, വെട്ടുകാട്, പുത്തന്‍കാട് എന്നിവിടങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടു.

മുട്ടിത്തടി-ഭരത മേഖലയില്‍ ഭൂചലനം വലിയ ശബ്ദത്തോടുകൂടിയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അരിയോടിയില്‍ മാത്യുവിന്റെ വീടിന്റെ ഷീറ്റുകള്‍ ഇളകിപ്പോയി.

കൊല്ലത്ത് പകല്‍ക്കുറിയില്‍ പത്ത് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഓയൂര്‍ മേഖലയില്‍ നേരിയ തോതിലായിരുന്നു ഭൂചലനം. രണ്ടിടത്തും രണ്ടുതവണ വീതം ശബ്ദത്തോടുകൂടിയ ചലനമാണ് അനുഭവപ്പെട്ടത്.

പകല്‍ക്കുറിയില്‍ ഭൂചലനം അനുഭവപ്പെട്ട പ്രദേശം പാറ ഖനനം നടക്കുന്ന മേഖലയാണ്. ആദ്യചലനം ഉണ്ടായി നിമിഷങ്ങള്‍ക്കകം വീണ്ടും ചലനം ഉണ്ടായി. വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ വീണു. ചിലവീടുകളുടെ ജനല്‍ച്ചില്ലുകളും തകര്‍ന്നു.

ഓയൂര്‍ മേഖലയില്‍ ഓയൂര്‍ ജങ്ഷന്‍, പയ്യക്കോട്, പാറയില്‍, കോട്ടേക്കോണം, വാലിയാംകുന്ന്, കുരിശിന്‍മൂട്, വെളിനല്ലൂര്‍, ആറയില്‍, കരിങ്ങന്നൂര്‍, കാളവയല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Newsletter