24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Palakkad ഒറ്റപ്പാലം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

ഒറ്റപ്പാലം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ റാണി ജോസിനെതിരെ പ്രതിപക്ഷമായ സി.പി. എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം കൂറുമാറിയ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുടെയും രണ്ട് ബി.ജെ.പി. അംഗങ്ങളുടെയും പിന്തുണയോടെയാണ് പാസായത്. സി.പി.എമ്മിന് പതിനാറ് അംഗങ്ങളാണുള്ളത്. പ്രമേയത്തെ അനുകൂലിച്ച് 21 പേര്‍

വോട്ടു ചെയ്തു.

കോണ്‍ഗ്രസ് അംഗങ്ങളായ എസ്.ശെല്‍വന്‍ , പാറുക്കുട്ടി, കെ.ബാബു എന്നിവരാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തത്. ഇതില്‍ എസ്. ശെല്‍വന്‍ ഡി.സി.സി. അംഗമാണ്. മൂന്നു പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാലക്കാട് ഡി.സി.സി. പ്രസിഡന്റ് അറിയിച്ചു.

അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ബി.ജെ.പി.യും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഗംഗാധരന്‍ , പാര്‍വതി എന്നീ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അഡ്വ. കെ.കൃഷ്ണകുമാര്‍ , പ്രിയ എന്നിവര്‍ വിട്ടുനിന്നു.

കൗണ്‍സിലില്‍ നേരത്തെ സി.പി.എമ്മിന് പതിനഞ്ച് അംഗങ്ങളും യു.ഡി.എഫിന് പതിനൊന്ന് അംഗങ്ങളും (ഏഴ് കോണ്‍ഗ്രസ്, നാല് മുസ്ലീംലീഗ്) സി.പി.എം വിമതര്‍ക്ക് ആറംഗങ്ങളും ബി.ജെ.പി.ക്ക് നാലംഗങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. സി.പി.എം. വിമതരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ചെടുത്തത്. ഇതില്‍ ഒരു സി.പി.എം. വിമതന്‍ പിന്നീട് കൂറുമാറി സി.പി. എമ്മില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം പതിനാറായി.

വൈസ് ചെയര്‍മാന്‍ പി.എം.എ. ജലീലിനെതിരായ അവിശ്വാസപ്രമേയം തിങ്കളാഴ്ച പരിഗണിക്കും.

Newsletter