വി.എസ്സിനെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത തെറ്റ്: കേന്ദ്രമന്ത്രി
- Last Updated on 01 April 2012
- Hits: 3
പാലക്കാട്: പാലക്കാട് പവര്‍ഗ്രിഡ് സബ്സ്റ്റേഷന് ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു.
രണ്ടാഴ്ചമുമ്പ് പവര്‍ഗ്രിഡ് സബ്സ്റ്റേഷന്റെ ഉദ്ഘാടനത്തീയതി തീരുമാനിക്കുന്ന
അവസരത്തില്‍ താന്‍ നേരിട്ട് സ്ഥലം എം.എല്‍.എ.കൂടിയായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ക്ഷണിച്ചതാണെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി.വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
പരിപാടിയില്‍ എത്തിച്ചേരാമെന്ന് വി.എസ്. അന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പരിപാടിക്ക് രണ്ടുദിവസംമുമ്പ് വരാന്‍ അസൗകര്യമുണ്ടെന്നറിയിച്ച് വി.എസ്. അച്യുതാനന്ദന് ഫോണ്‍ചെയ്തിരുന്നു.
പരിപാടിയില്‍ വായിക്കാനുള്ള ആശംസാസന്ദേശം അയച്ചുതരാമെന്നും വി.എസ്. ഉറപ്പുനല്‍കിയിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
അഞ്ചാം മന്ത്രി സാമുദായിക ഘടനയെ ബാധിക്കും: വി.എസ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദം കേരളത്തിലെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയാണ്. ലീഗാണല്ലോ ഫലത്തില്‍ ഭരണം നടത്തുന്നത്. പി.സി ജോര്‍ജ്ജ് പറയുന്നതിനൊന്നും മറുപടിയില്ലെന്നും വി.എസ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.