മഞ്ഞളാംകുഴി അലി പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചു
- Last Updated on 14 April 2012
- Hits: 5
മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി സ്ഥാനമേറ്റ മഞ്ഞളാംകുഴി അലി പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. പാണക്കാട്ടെ വസതിയിലെത്തിയാണ് അലി തങ്ങളെ കണ്ടത്.
കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് സന്ദര്‍ശനശേഷം അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാദങ്ങള്‍ക്കില്ലെന്നും
എല്ലാവരോടും സ്‌നേഹം മാത്രമെയുള്ളൂവെന്നും അലി പറഞ്ഞു.
നഗരവികസനവും ന്യൂനപക്ഷക്ഷേമവുമാണ് അലി കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍.