കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ലീഗ് സമ്മര്‍ദ്ദം
- Last Updated on 10 May 2012
- Hits: 2
കോട്ടയ്ക്കല്‍: ഭൂമിദാനത്തെച്ചൊല്ലി വിവാദച്ചുഴിയിലായ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ശ്രമം. മുസ്ലിംലീഗാണ് സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൊവ്വാഴ്ച
കാര്യങ്ങള്‍ ധരിപ്പിച്ചു.
ഭൂമിദാനതീരുമാനത്തില് വിയോജനക്കുറിപ്പെഴുതിയ ആര്.എസ്. പണിക്കര്‍, ജി.സി. പ്രശാന്ത് കുമാര്‍ എന്നിവരെയുള്‍പ്പെടെ പുറത്താക്കി നാലംഗ സിന്‍ഡിക്കേറ്റ് രൂപവത്കരിക്കാനാണ് ലീഗ് ശ്രമം.
നിലവിലെ സിന്‍ഡിക്കേറ്റില്‍ 20 അംഗങ്ങളാണുള്ളത്. സ്ഥലം എം.എല്‍.എ, യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഏതെങ്കിലും കോളേജിലെ ഒരു പ്രിന്‍സിപ്പല്‍, ഒരധ്യാപകന് എന്നിവരടങ്ങുന്ന സിന്‍ഡിക്കേറ്റ് മതിയെന്ന ആവശ്യമാണ് ലീഗ് മുഖ്യമന്ത്രിക്കുമുമ്പാകെ അവതരിപ്പിച്ചത്. വേണമെങ്കില്‍ അഞ്ചാമതൊരാളായി ലീഗിന്റെ വിദ്യാര്‍ഥി പ്രതിനിധിയെയും ഉള്‍പ്പെടുത്താമെന്നുള്ള ലീഗ് തീരുമാനമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.