24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Kozhikode കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ലീഗ് സമ്മര്‍ദ്ദം

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ലീഗ് സമ്മര്‍ദ്ദം

കോട്ടയ്ക്കല്‍: ഭൂമിദാനത്തെച്ചൊല്ലി വിവാദച്ചുഴിയിലായ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ ശ്രമം. മുസ്‌ലിംലീഗാണ് സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൊവ്വാഴ്ച

കാര്യങ്ങള്‍ ധരിപ്പിച്ചു.

ഭൂമിദാനതീരുമാനത്തില്‍ വിയോജനക്കുറിപ്പെഴുതിയ ആര്‍.എസ്. പണിക്കര്‍, ജി.സി. പ്രശാന്ത് കുമാര്‍ എന്നിവരെയുള്‍പ്പെടെ പുറത്താക്കി നാലംഗ സിന്‍ഡിക്കേറ്റ് രൂപവത്കരിക്കാനാണ് ലീഗ് ശ്രമം. 

നിലവിലെ സിന്‍ഡിക്കേറ്റില്‍ 20 അംഗങ്ങളാണുള്ളത്. സ്ഥലം എം.എല്‍.എ, യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഏതെങ്കിലും കോളേജിലെ ഒരു പ്രിന്‍സിപ്പല്‍, ഒരധ്യാപകന്‍ എന്നിവരടങ്ങുന്ന സിന്‍ഡിക്കേറ്റ് മതിയെന്ന ആവശ്യമാണ് ലീഗ് മുഖ്യമന്ത്രിക്കുമുമ്പാകെ അവതരിപ്പിച്ചത്. വേണമെങ്കില്‍ അഞ്ചാമതൊരാളായി ലീഗിന്റെ വിദ്യാര്‍ഥി പ്രതിനിധിയെയും ഉള്‍പ്പെടുത്താമെന്നുള്ള ലീഗ് തീരുമാനമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.

Newsletter