24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Kozhikode കൊലയാളികളെ കണ്ടെത്തി: ഡി.ജി.പി ജേക്കബ് പുന്നൂസ്‌

കൊലയാളികളെ കണ്ടെത്തി: ഡി.ജി.പി ജേക്കബ് പുന്നൂസ്‌

കോഴിക്കോട്: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊല്ലിച്ചത് ആരാണെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ചന്ദ്രശേഖരനോട് വ്യക്തിപരമായി വിരോധമുള്ളവര്‍ ഉണ്ടായിരുന്നില്ല. വിരോധം ഉണ്ടാകാനുള്ള സാഹചര്യം ഒന്നുമാത്രമായിരുന്നു. അതേക്കുറിച്ച്

വിശദമായ അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണ പുരോഗതി മാധ്യമങ്ങളോട് വെളിപ്പെടുത്താറായിട്ടില്ല. വിശദാംശങ്ങള്‍ പരസ്യമാക്കുന്നത് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ കസ്റ്റഡിയില്‍ എടുത്തവരുടെ വിവരങ്ങള്‍ അടക്കമുള്ളവ പരസ്യപ്പെടുത്താനാകില്ല. വിശദമായ അന്വേഷണത്തിലൂടെ കൊല ചെയ്യിച്ചത് ആരാണെന്ന് കണ്ടെത്തും. രാഷ്ട്രീയ കൊലപാതകം എന്നവാക്ക് താന്‍ ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Newsletter