24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Kollam നാവികര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

നാവികര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

കൊല്ലം: ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക്ക ലെക്‌സി'യില്‍ നിന്ന് വെടിവച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ലൊസ്റ്റാറോ മാസ്ലിമിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവരെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.കെ.ഗോപകുമാര്‍ ഉത്തരവിട്ടു. 

ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. ജയിലില്‍ ഇവര്‍ക്ക് ഇറ്റാലിയന്‍ ഭക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു. ദിവസത്തില്‍ ഒരു നേരം ഇറ്റലിയില്‍ നിന്നുള്ള ഒരു പ്രതിനിധിയെ കാണാനുള്ള അനുവാദവും നല്‍കി. 

പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.കെ.ഗോപകുമാര്‍ മുമ്പാകെ ഹാജരാക്കിയത്. കനത്ത സുരക്ഷയ്ക്ക് നടുവിലാണ് പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. 

പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഒ.രാജു ഹാജരായി. പ്രതികള്‍ക്കുവേണ്ടി രാമന്‍ പിള്ള, സുനില്‍കുമാര്‍ എന്നിവരാണ് ഹാജരായത്.

Newsletter