കാസര്‍കോട്ട് ഇ.ടിക്കും കെ.പി.എ മജീദിനും നേരെ കൈയേറ്റം
- Last Updated on 17 March 2012
- Hits: 10
കാസര്‍കോഡ്: മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ജില്ലാ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിന്
ശേഷമായിരുന്നു കൈയേറ്റശ്രമം.
ഭാരവാഹി തിരഞ്ഞെടുപ്പില്‍ എ. അബ്ദുറഹ്മാനെ ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു കൈയേറ്റം. യോഗത്തിന് ശേഷം മാധ്യമങ്ങളോട് തീരുമാനം വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. യോഗസ്ഥലത്ത് നിന്ന് പോകാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി എം.സി. കമറുദ്ദീന്റെ വാഹനം തടയാനും ശ്രമം നടന്നു.
ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ നേരത്തെ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്.