26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Kerala Idukki അണക്കെട്ടുകള്‍ നവീകരിക്കാന്‍ ലോകബാങ്ക് 300 കോടി നല്‍കും

അണക്കെട്ടുകള്‍ നവീകരിക്കാന്‍ ലോകബാങ്ക് 300 കോടി നല്‍കും

തൊടുപുഴ: സംസ്ഥാനത്തെ 47 അണക്കെട്ടുകള്‍ നവീകരിക്കാനും അത്യാധുനിക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്താനുമുള്ള പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.

കെ.എസ്.ഇ.ബി., ഇറിഗേഷന്‍ വകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള

അണക്കെട്ടുകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ലോകബാങ്കുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഏപ്രില്‍ 18നാണ് അംഗീകാരം നല്‍കിയത്. കരാറനുസരിച്ച് ആറുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി അതോറിറ്റി ചീഫ് എന്‍ജിനിയര്‍ കെ.കെ.കറുപ്പന്‍കുട്ടി പറഞ്ഞു.

പദ്ധതിച്ചെലവിന്റെ 80 ശതമാനമാണ് ലോകബാങ്കിന്റെ വായ്പ. 45 വര്‍ഷത്തിനകം തിരിച്ചടച്ചാല്‍ മതിയെന്നാണ് കരാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് പ്രകാരമാണ്, കാലപ്പഴക്കമുള്ള അണക്കെട്ടുകള്‍ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത്.

ലോകബാങ്ക് കരാറില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇടംപിടിച്ചിട്ടില്ല. പഴയ പാട്ടക്കരാര്‍ അനുസരിച്ച് അണക്കെട്ടിന്റെ കൈവശാവകാശം തമിഴ്‌നാടിന് ആയതുകൊണ്ടാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെപോയത്. സുരക്ഷയ്ക്കും നവീകരണത്തിനുമായി നൂറിലേറെ അണക്കെട്ടുകള്‍ നിര്‍ദേശിച്ച തമിഴ്‌നാടും മുല്ലപ്പെരിയാറിനെ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. രാജ്യത്ത്, ചുരുങ്ങിയത് 25-35 വര്‍ഷം പഴക്കമുള്ള അണക്കെട്ടുകള്‍ നവീകരിക്കാന്‍വേണ്ടിയാണ് കേന്ദ്രസര്‍ക്കാരും ലോകബാങ്കും കരാറില്‍ ഒപ്പിട്ടത്. കേന്ദ്ര ജലകമ്മീഷനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.

കെ.എസ്.ഇ.ബി.യുടെ 28 അണക്കെട്ടുകളും ഇറിഗേഷന്‍ വകുപ്പിന്റെ 19 അണക്കെട്ടുകളും നവീകരിക്കും. ചെങ്കുളം, ഇടുക്കി, പെരിങ്ങല്‍കുത്ത്, ഷോളയാര്‍, ശബരിഗിരി, ഇടമലയാര്‍, പള്ളിവാസല്‍, പന്നിയാര്‍, നേര്യമംഗലം, കുറ്റിയാടി, ലോവര്‍ പെരിയാര്‍, കക്കാട് എന്നിവയെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക.

അണക്കെട്ടുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം അവിടേക്കുള്ള വഴികള്‍ നന്നാക്കും. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ജലവിതാനം തിട്ടപ്പെടുത്തുന്ന ആധുനിക ഉപകരണങ്ങളും ജനറേറ്ററുകളും സ്ഥാപിക്കും. ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. എട്ട് അണക്കെട്ടുകളില്‍ ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കും. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആലോചനയുണ്ട്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും.

Newsletter