13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്
You are here: Home Business തപാല്‍ഓഫീസുകളില്‍ 1000 എ.ടി.എമ്മുകള്‍ തുടങ്ങുന്നു

തപാല്‍ഓഫീസുകളില്‍ 1000 എ.ടി.എമ്മുകള്‍ തുടങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 1000 തപാല്‍ ഓഫീസുകളില്‍ എ.ടി.എമ്മുകള്‍ തുറക്കാനും പിന്നീട് അവയെ ബാങ്കുകളായി മാറ്റാനും തപാല്‍ വകുപ്പ് പരിപാടി ഇടുന്നു. രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ ടെലികോം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്.
തപാല്‍ ഓഫീസുകള്‍ ബാങ്കുകളാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി

തേടിയതായും മന്ത്രി പറഞ്ഞു. രാജ്യത്തെ ഉള്‍ഗ്രാമങ്ങള്‍വരെ എത്തിച്ചേരുന്ന ഒരു വന്‍ശൃംഖലയാണ് തപാല്‍ഓഫീസുകളുടേത്. 1,54,688 തപാല്‍ ഓഫിസുകളാണ് ഇന്ത്യയിലുള്ളത്. ലോകത്തെ തന്നെ വലിയ ശൃംഖലയാണിത്. ബാങ്കുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്തിടത്തും ഈ ശൃംഖല മുഖേന ബാങ്കിങ് സൗകര്യം നല്‍കാമെന്നതാണ് മെച്ചം. പുതിയ ബാങ്ക് ശാഖ തുറക്കുന്നതിനുവേണ്ട ചെലവ് ഇതിനു വേണ്ടിവരികയുമില്ല.
രാജ്യത്തെ തപാല്‍ ഓഫീസുകളില്‍ 25,154 എണ്ണം ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകളാണ്. ബാക്കി ഗ്രാമീണ്‍ ഡാക്ക് സേവക് (ജി.ഡി.എസ്.) തപാല്‍ ഓഫീസുകളുമാണ്. കമ്പ്യൂട്ടര്‍വത്കരിച്ചുകഴിഞ്ഞാല്‍ ഇവ ബാങ്കുകളായി മാറ്റാന്‍ നടപടി തുടങ്ങാമെന്നാണ് കണക്കുകൂട്ടുന്നത്.

24,969 ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകള്‍ കഴിഞ്ഞ മാര്‍ച്ചോടെ കംപ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. ഇവയില്‍ 19,890 എണ്ണത്തിന് നെറ്റ് വര്‍ക്ക് കണക്ടിവിറ്റിയുണ്ട്. ജി.ഡി.എസ്. മാനേജ്‌മെന്റിലുള്ള പോസ്റ്റ് ഓഫീസുകള്‍ ഉടനെ കംപ്യൂട്ടര്‍വത്കരിക്കും. ഇതിനായി 1,877 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

Newsletter