ചെന്‍ ഗുവാങ്‌ചെന് അഭയം: ഒബാമ പ്രതികരിച്ചില്ല
- Last Updated on 01 May 2012
- Hits: 20
വാഷിങ്ടണ്‍: ചെനയിലെ വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകന്‍ ചെന്‍ ഗുവാങ് ചെന്‍ യു.എസ് എംബസിയില്‍ അഭയം തേടിയെന്ന വാര്‍ത്തയെക്കുറിച്ച് പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നുമാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
ചൈനയിലെ ഒറ്റകുട്ടി നയത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനുമെതിരെ പ്രചാരണം നടത്തിയാണ് ചെന്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഒന്നരവര്‍ഷമായി വീട്ടുതടങ്കലില്‍ ആയിരുന്ന ചെന്‍ കഴിഞ്ഞ ദിവസമാണ് യു.എസ് എംബസിയില്‍ അഭയം തേടിയത്.