ഹജ്ജ് സൗഹൃദസംഘം വേണ്ടെന്ന് സുപ്രീം കോടതി
- Last Updated on 16 April 2012
- Hits: 12
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഹജ്ജ്് സൗഹൃദസംഘത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സൗഹൃദ സംഘത്തിന്റെ അംഗസംഖ്യ മൂന്നോ നാലോ ആയി കുറയ്ക്കാനും കോടതി
നിര്‍ദേശിച്ചു. നാലുവര്‍ഷത്തിനുളഌല്‍ സൗഹൃദസംഘത്തിന്റെ സന്ദര്‍ശനം പൂര്‍ണമായും നിര്‍ത്തണമെന്നും കോടതി പറഞ്ഞു. നിലവില്‍ 32 പേരുള്ള പ്രധാനമന്ത്രിയുടെ ഹജ് സൗഹൃദസംഘത്തിന്റെ അംഗസംഖ്യ 10 ആയികുറയ്ക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ഹജ്ജ് തീര്‍ത്ഥാടനം വാണിജ്യ സംരംഭമല്ലെന്നും കോടതി പറഞ്ഞു. ഈവര്‍ഷം മുതല്‍ പുതിയ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ അനുവദിക്കില്ലെന്ന് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഹജ്ജ് നയത്തെക്കുറിച്ചുള്ള പരാതികള്‍ ഏപ്രില്‍ 23നകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ 30ന് വീണ്ടും പരിഗണിക്കും.