- Last Updated on 07 February 2012
- Hits: 14
ചെന്നൈ: ലോക അണ്ടര്‍-21 സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ ഈജിപ്തിനോട് പൊരുതിത്തോറ്റു (2-1). ഇന്ത്യയുടെ തുരുപ്പുചീട്ടായ മലയാളിതാരം ദീപികാ പള്ളിക്കല്‍ ജയിച്ചെങ്കിലും രവി ദീക്ഷിത്തിനെയും രമിത് ടാണ്‍ഡനെയും തോല്പിച്ച് ഒന്നാം സീഡായ ഈജിപ്ത് കിരീടം നേടി. ദീപിക അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ് നൗര്‍ അല്‍ ഷെര്‍ബാനിയെ തോല്പിച്ചത്. ആദ്യമായാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണുന്നത്.