24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Sports Football രവീന്ദ്ര ജഡേജയെ പത്ത് കോടിയ്ക്ക് ചെന്നൈ സ്വന്തമാക്കി

രവീന്ദ്ര ജഡേജയെ പത്ത് കോടിയ്ക്ക് ചെന്നൈ സ്വന്തമാക്കി

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) അഞ്ചാം സീസണിലേക്കുള്ള താരലേലത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പത്ത് കോടി രൂപയ്ക്ക് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സും ഡക്കാന്‍ ചാര്‍ജേഴ്‌സും അനുവദനീയമായ രണ്ടു ദശലക്ഷം ഡോളര്‍ ലേലം വിളിച്ചതിനെത്തുടര്‍ന്ന് ടൈബ്രേക്കറിലാണ് തീരുമാനമായത്. മുദ്ര വെച്ച കവറില്‍ ഉയര്‍ന്ന തുക നിര്‍ദേശിച്ച ടീമിനാണ് ജഡേജയെ ലഭിച്ചത്. അഞ്ച് മിനിറ്റായിരുന്നു അനുവദിച്ച സമയം.

ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നാലരക്കോടി രൂപയ്ക്ക് കരസ്ഥമാക്കി. മുത്തയ്യ മുരളീധരനെ 1.10 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കരസ്ഥമാക്കി. ഏഴുകോടി രൂപയ്ക്ക് ശ്രീലങ്കയുടെ മഹേള ജയവര്‍ധനയെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ജയിംസ് ആന്‍ഡേഴ്‌സനെയും വി.വി.എസ്.ലക്ഷ്മണിനെയും ലേലം വിളിക്കാന്‍ ഒരു ടീമും തയാറായില്ല. പാര്‍ഥിവ് പട്ടേലിനെ 3 കോടി 25 ലക്ഷം രൂപയ്ക്ക് ഡക്കാന്‍ ചാര്‍ജേഴ്‌സ് സ്വന്തമാക്കി. ഓരോ ടീമിനും രണ്ടു ദശലക്ഷം ഡോളറാണ് അനുവദിച്ചിട്ടുള്ള തുക. കേരള താരം ശ്രീശാന്തിനെ രണ്ടു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. നേരത്തെ പരിക്ക് കാരണം ലേലത്തിന് ശ്രീശാന്തുുണ്ടാകില്ലെന്നായിരുന്നു ഐ.പി.എല്‍ കമ്മീഷണര്‍ രാജീവ് ശുക്ല അറിയിച്ചിരുന്നത്.

Newsletter