കേരള സ്‌ട്രൈക്കേഴ്സിന് 140 റണ്‍സിന്റെ കനത്ത തോല്‍വി
- Last Updated on 05 February 2012
- Hits: 53
വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്സിന് 140 റണ്‍സിന്റെ കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത കര്‍ണാടക ബുള്‍ഡോസേഴ്സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. വിജയലക്ഷ്യം
പിന്തുടര്‍ന്ന കേരള സ്‌ട്രൈക്കേഴ്സിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ കര്‍ണാടക സെമിയിലെത്തി.
62 പന്തില്‍ 150 റണ്‍സ് നേടിയ രാജീവാണ് കര്‍ണാടകയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 17 ഫോറും 11 സിക്‌സറും പറത്തിയാണ് രാജീവ് 150 റണ്‍സ് നേടിയത്. സി.സി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് രാജീവ് സ്വന്തം പേരില്‍ കുറിച്ചത്. 43 പന്തില്‍ സെഞ്ച്വറിയടിച്ച രാജീവിന് 150 തികയ്ക്കാന്‍ 19 പന്തുകളേ വേണ്ടിവന്നുള്ളൂ.
സ്‌ട്രൈക്കേഴ്സിന്റെ ബൌളര്‍മാരെല്ലാം തന്നെ രാജീവിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. ഭാസ്‌കര്‍ 53 പന്തില്‍ 87 റണ്‍സ് നേടി പുറത്തായി.