24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Sports Football ചെല്‍സി-യുണൈറ്റഡ് മത്സരം സമനിലയില്‍

ചെല്‍സി-യുണൈറ്റഡ് മത്സരം സമനിലയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് സമനിലയില്‍ പിരിഞ്ഞത്. മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് യുണൈറ്റഡ് സമനില പിടിച്ചുവാങ്ങിയത്. ചെല്‍സിയുടെ ഡേവിഡ് ജിയയുടെ

ഷൂട്ടര്‍ യുണൈറ്റഡ് പ്രതിരോധ നിരയിലെ ജോണി ഇവാന്‍സിന്റെ ബുട്ടില്‍ നിന്നും വലയില്‍ വീണാണ് ആദ്യ ഗോള്‍ പിറന്നത്. പിന്നാലെ ചെല്‍സിക്കായി ജുവാന്‍ മറ്റയും ഡേവിഡ് ലീയും സ്‌കോര്‍ ചെയ്തതോടെ ഫെര്‍ഗ്യൂസനും കൂട്ടരും സീസണിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ എതിര്‍ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറിയ യുണൈറ്റഡ് മുന്‍നിരയ്ക്ക് ലഭിച്ച രണ്ട് പൊനാല്‍റ്റിയും ഗോളാക്കി റൂണി തിരിച്ചടിച്ചു. കളിതീരാന്‍ ആറ് മിനിറ്റ് ശേഷിക്കെ മെകിസിക്കന്‍ സ്‌ട്രൈക്കര്‍ ഹെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. ഇതോടെ ലീഗില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. രണ്ട് പോയിന്റിന്റെ ലീഡുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍.

Newsletter