മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 65 റണ്‍സിന്റെ തോല്‍വി
- Last Updated on 05 February 2012
- Hits: 46
മെല്‍ബണ്‍: ത്രിരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരയില്‍ ആസ്‌ട്രേലിയയ്ക്കെതിരായി മെല്‍ബണില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 65 റണ്‍സിന്റെ തോല്‍വി. മഴ മൂലം 32 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29.4 ഓവറില്‍
151 റണ്‍സിന് എല്ലാവരും പുറത്തായി. എം.എസ്.ധോണി (29), വിരാട് കോഹ്‌ലി (31) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്. നാലു വിക്കറ്റ് വീഴ്‌ത്തിയ ക്ലിന്റ് മക്കെയ് ആണ് ഇന്ത്യയെ തകര്‍ത്തത്.
ഗൌതം ഗംഭീര്‍ (5), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2), രോഹിത് ശര്‍മ (21), രവീന്ദ്ര ജഡേജ (19) എന്നിങ്ങനെയാണ് ഇന്ത്യന്‍ മുന്‍നിരയിലെ മറ്റു ബാറ്റ്‌സ്‌മാന്‍മാരുടെ സ്‌കോര്‍.
ആസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചേല്‍ സ്‌റ്റാര്‍ക് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് 32 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. 67 റണ്‍സെടുത്ത മാത്യൂ വാഡെ, 61 റണ്‍സെടുത്ത ഡേവിഡ് ഹസി, 45 റണ്‍സെടുത്ത മൈക്ക് ഹസി എന്നിവരുടെ ബാറ്റിംഗാണ് കംഗാരുക്കളെ തുണച്ചത്.