കിങ്‌സിന് നാടകീയ ജയം
- Last Updated on 03 May 2012
- Hits: 2
ബാംഗ്ലൂര്‍: ജമൈക്കന്‍ താരം ക്രിസ് ഗെയ്ല്‍ (42 പന്തില്‍ 71) മാരകഫോമില്‍ തിരിച്ചെത്തിയിട്ടും ബാംഗ്ലൂരിന്റെ ശനിദശ മാറിയില്ല. ബാംഗ്ലൂരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് നാലുവിക്കറ്റിന് തോറ്റതോടെ, സീസണില്‍ ബാംഗ്ലൂര്‍ അഞ്ചാമത്തെ തോല്‍വി വഴങ്ങി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് ലക്ഷ്യം ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന കിങ്‌സ്, ശേഷിക്കെ ലക്ഷ്യം കണ്ടു. നിതിന്‍ സെയ്‌നി(36
പന്തില്‍ 50), ഓപ്പണര്‍ മന്‍ദീപ് സിങ് (30 പന്തില്‍ 43), ക്യാപ്റ്റന്‍ ഡേവിഡ് ഹസി (29 പന്തില്‍ 45) എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ തുണച്ചത്. വിജയം ഉറപ്പായ അവസാന ഘട്ടത്തില്‍ മൂന്ന് റണ്ണൗട്ടുകളടക്കം നാല് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതുമാത്രമാണ് കിങ്‌സിന് 'കണ്‍ട്രോള്‍' കൈവിട്ട നിമിഷങ്ങള്‍. അവസാന നാലോവറില്‍ എട്ടുവിക്കറ്റുകള്‍ മാത്രം ശേഷിക്കെ,13 റണ്‍സ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ്, ഈ കൈവിട്ട കളിയിലൂടെ മത്സരത്തെ അവസാന പന്തിലേക്ക് നീട്ടിയെടുക്കുകയായിരുന്നു. കളിയില്‍ ബാംഗ്ലൂര്‍ തിരിച്ചുവന്ന നിമിഷങ്ങള്‍ കൂടിയായിരുന്നു ഇത്. ഒടുവില്‍ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ വിനയ് കുമാറിനെ സിക്‌സറിന് പറത്തി പിയൂഷ് ചൗള വിജയം കരസ്ഥമാക്കുകയും ചെയ്തു.
സ്‌കോര്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് 20 ഓവറില്‍ അഞ്ചിന് 158. കിങ്‌സ് ഇലവന്‍ പഞ്ചാബ് 19.5 ഓവറില്‍ ആറിന് 163
ബൗളര്‍മാര്‍ അനുകൂലമാക്കിയ മത്സരമാണ് കിങ്‌സ് ബാറ്റ്‌സ്മാന്മാര്‍ സമ്മര്‍ദം കൂടാതെ സ്വന്തമാക്കിയത്. നാലോവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഐ.പി.എല്‍ ചരിത്രത്തിലെതന്നെ ഏറ്റവും 'ഇക്കണോമിക്കല്‍ സ്‌പെല്‍' കാഴ്ചവെച്ച പ്രവീണ്‍ കുമാറും 20 റണ്‍സ് മാത്രം വ്ിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത അസര്‍ മഹമൂദിന്റെ ബൗളിങ്ങും ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദത്തിലാഴ്ത്തി രണ്ടോവറില്‍ ഒമ്പതുറണ്‍സ് മാത്രം വഴങ്ങിയ ഡേവിഡ് ഹസ്സിയുടെ ഏറുമാണ് കളിയില്‍ കടിഞ്ഞാണ്‍ തീര്‍ത്തത്.
42 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്‌സറും തീര്‍ത്താണ് ഗെയ്ല്‍ 71 റണ്‍സെടുത്തത്. വിരാട് കോലിയുടെ പ്രകടനം 42 പന്തുകളിലായിരുന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും അതിലുണ്ടായിരുന്നു. മന്‍ദീപും നിതിന്‍ സെയ്‌നിയും മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ഡേവിഡ് ഹസി നാല് സിക്‌സറും രണ്ട് ബൗണ്ടറിയുമുള്‍പ്പെടെ 45 റണ്‍സെടുത്ത് വിജയമുറപ്പിക്കുകയായിരുന്നു.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനുവിട്ട പഞ്ചാബ് ക്യാപ്റ്റന്‍ ഡേവിഡ് ഹസ്സിയുടെ തീരുമാനത്തെ ന്യായീകരിച്ച്, സീസണിലെ ആദ്യ മത്സത്തിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ റയന്‍ ഹാരിസ് തുടക്കത്തിലേ വിക്കറ്റു വീഴ്ത്തി. ഹാരിസ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഉജ്വലമായി തിരിച്ചുവന്ന ഹാരിസ് മൂന്നാമത്തെ പന്തില്‍ മായങ്കിനെ ക്ലീന്‍ ബൗള്‍ ചെയ്ത് കണക്കു തീര്‍ത്തു.
സ്‌കോര്‍ബോര്‍ഡ്
ബാംഗ്ലൂര്‍റോയല്‍ ചാലഞ്ചേഴ്‌സ്: അഗര്‍വാള്‍ ബി ഹാരിസ് 7(9,0,1), ഗെയ്ല്‍ സി(സബ്) ബി മഹമൂദ് 71(42,6,4), കോലി ബി ചൗള 45(42,3,2), ഡിവില്ലിയേഴ്‌സ് സി ചൗള ബി മഹമൂദ് 17(13,1,1), മക്‌ഡൊണാള്‍ഡ് സി സെയ്‌നി ബി മഹമൂദ് 9(10,1,0), അസാദ് പഠാന്‍ നോട്ടൗട്ട് 2(3), സൗരഭ് തിവാരി നോട്ടൗട്ട് 0(1), എക്‌സ്ട്രാസ് 6, ആകെ 20 ഓവറില്‍ 5ന് 158.വിക്കറ്റുവീഴ്ച: 1-7, 2-126, 3-134, 4-154, 5-155.ബൗളിങ്: പ്രവീണ്‍കുമാര്‍ 4-0-8-0, ഹാരിസ് 2-0-21-1, അവാന 4-0-48-0, അസ്ഹര്‍ മഹമൂദ് 4-0-20-3, പിയൂഷ് ചൗള 3-0-35-1, അഭിഷേക് നായര്‍ 1-0-16-0, ഡേവിഡ് ഹസ്സി 2-0-9-0.
കിങ്‌സ് ഇലവന്‍ പഞ്ചാബ്: മന്‍ദീപ് സിങ് എല്‍ബിഡബ്ല്യു ബി അപ്പണ്ണ 43 (30,6,1), ഷോണ്‍ മാര്‍ഷ് ബി മക്‌ഡൊണാള്‍ഡ് 8 (10,1,0), സെയ്‌നി സി വെറ്റോറി ബി മക്‌ഡൊണാള്‍ഡ് 50 (36,5,0), ഹസി റണ്ണൗട്ട് 50 (36,5,0), അസര്‍ മെഹമൂദ് റണ്ണൗട്ട് 2, അഭിഷേക് നായര്‍ റണ്ണൗട്ട് 2, പരസ് ദോഗ്ര നോട്ടൗട്ട് 3, പിയൂഷ് ചൗള നോട്ടൗട്ട് 6 (2,0,1), എക്‌സ്ട്രാസ് 4, ആകെ 19.5 ഓവറില്‍ ആറിന് 163. വിക്കറ്റ് വീഴ്ച 1-38, 2-73, 3-146, 4-151, 5-154, 6-154ബൗളിങ്: സഹീര്‍ ഖാന്‍ 4-0-31-0, വിനയ് കുമാര്‍ 3.5-0-32-0, മക്‌ഡൊണാള്‍ഡ് 4-0-25-2, ഡാനിയല്‍ വെറ്റോറി 4-0-29-0, അപ്പണ്ണ 3-0-30-1, ആസാദ് പഠാന്‍ 1-0-14-0,