10May2012

You are here: Home Sports Cricket കൊല്‍ക്കത്ത കുതിക്കുന്നു

കൊല്‍ക്കത്ത കുതിക്കുന്നു

ചെന്നൈ: ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐ.പി.എല്‍. അഞ്ചാം സീസണില്‍ അഞ്ചാമത്തെ തോല്‍വി. അവസാന ഓവറിലേക്ക് നീങ്ങിയ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌ഡേഴ്‌സ് അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിന് ദുഷ്‌കരമായ പിച്ചില്‍ അര്‍ധശതകം നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറാണ്(63) കളിയിലെ കേമന്‍. തനിക്ക്

കിട്ടിയ മാന്‍ ഓഫ് ദ മാച്ച് പട്ടം ഗംഭീര്‍ ടീമിന്റെ വിജയ റണ്‍ നേടിയ ദേവബ്രത ദാസിന് (നാലു പന്തില്‍ പുറത്താവാതെ 11) സമ്മാനിച്ചു.ആദ്യം ബാറ്റു ചെയ്ത ചെന്നൈയ്ക്ക് 139 റണ്‍സേ നേടാനായുള്ളൂ. കൊല്‍ക്കത്ത രണ്ടു പന്ത് ബാക്കിനില്‌ക്കെ ലക്ഷ്യത്തിലെത്തി. 

പത്തു കളികളില്‍ ആറാം വിജയം കൊയ്ത കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള പോയന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. ഡല്‍ഹിക്ക് 14-ഉം കൊല്‍ക്കത്തയ്ക്ക് 13-ഉം പോയന്റാണുള്ളത്. സ്‌കോര്‍: ചെന്നൈ 20 ഓവറില്‍ 5ന് 139; കൊല്‍ക്കത്ത 19.4 ഓവറില്‍ 5ന് 140.

ടോസ് നേടി ബാറ്റു ചെയ്ത ചെന്നൈയെ കൊല്‍ക്കത്ത ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. ആദ്യ 10 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയചെന്നൈയ്ക്ക് അവസാന 10 ഓവറില്‍ കിട്ടിയത് 65 റണ്‍സേ കിട്ടിയുള്ളൂ. ആദ്യ 10 ഓവറില്‍ രണ്ടു സിക്‌സറും ആറു ബൗണ്ടറിയുമടിച്ച ചെന്നൈയ്ക്ക് അവസാന 10 ഓവറില്‍ നേടാനായത് കേവലം രണ്ടു ബൗണ്ടറികള്‍ മാത്രം. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് രണ്ടു വിക്കറ്റെടുത്തു. വെസ്റ്റിന്‍ഡീസ് ഓഫ്‌സ്പിന്നര്‍ സുനില്‍ നരൈനാണ് ചെന്നൈ ബാറ്റ്‌സ്മാന്മാരെ ഏറ്റവുമധികം കുഴക്കിയത്. അവസാന ഓവര്‍ എറിഞ്ഞതും നരൈനായിരുന്നു. 34 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 44 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി 34 റണ്‍സോടെ പുറത്താവാതെ നിന്നു. 30 പന്തുകള്‍ നേരിട്ട ധോനിക്ക് നേടാനായത് കേവലം രണ്ടു ബൗണ്ടറികള്‍ മാത്രം.

സ്‌കോര്‍ ബോര്‍ഡ്

ചെന്നൈ: ഡുപ്ലെസിസ് സി മെക്കല്ലം ബി ലീ 3(4), മൈക്ക് ഹസ്സി റണ്ണൗട്ട് 18(19,2,0), റെയ്‌ന സി യൂസഫ് പഠാന്‍ ബി കാലിസ് 44(34,4,1), ബ്രാവോ സി അബ്ദുള്ള ബി കാലിസ് 12(12,0,1), ധോനി നോട്ടൗട്ട് 34(30,2,0), ജഡേജ സി ദാസ് ബി നരൈന്‍ 9(13,0,0), ആല്‍ബി മോര്‍ക്കല്‍ നോട്ടൗട്ട് 13(8,0,0), എക്‌സ്ട്രാസ് 6, ആകെ 20 ഓവറില്‍ 5ന് 139.

വിക്കറ്റുവീഴ്ച: 1-5, 2-32, 3-74, 4-88, 5-118.

ബൗളിങ്: ഇഖ്ബാല്‍ അബ്ദുള്ള 3-0-18-0, ലീ 4-0-34-1, യൂസഫ് പഠാന്‍ 1-0-10-0, നരൈന്‍ 4-0-24-1, കാലിസ് 4-0-21-2, ഭാട്ടിയ 3-0-22-0, ശുക്ല 1-0-7-0.

കൊല്‍ക്കത്ത: ഗംഭീര്‍ എല്‍ബിഡബ്ല്യു ബ്രാവോ 63(52,6,1), മെക്കല്ലം സി ജക്കാട്ടി ബി അശ്വിന്‍ 2(8), കാലിസ് സി ധോനി ബി ബ്രാവോ 26(31,1,1), മനോജ് തിവാരി സി യോമഹേഷ് ബി ആല്‍ബി മോര്‍ക്കല്‍ 13(13,1,0), യൂസഫ് പഠാന്‍ സി ഡുപ്ലെസിസ് ബി അശ്വിന്‍ 12(12,0,0), ദേവബ്രത ദാസ് നോട്ടൗട്ട് 11(4,2,0), ശ്ുക്ല നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13, ആകെ 19.4 ഓവറില്‍ 5ന് 140.

വിക്കറ്റുവീഴ്ച: 1-14, 2-84, 3-112, 4-124, 5-136. ബൗളിങ്: ജക്കാട്ടി 2-0-17-0, ആല്‍ബി മോര്‍ക്കല്‍ 4-0-24-1, അശ്വിന്‍ 3.4 -0-22-2, യോ മഹേഷ് 1-0-11-0, ജഡേജ 2-0-13-0, ബ്രാവോ 4-0-27-2, റെയ്‌ന 3-0-22-0.

Newsletter