ഉസ്താദ് ഹോട്ടല്‍ പ്രദര്‍ശനത്തിന്
- Last Updated on 17 June 2012
- Hits: 14
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ഉസ്താദ് ഹോട്ടല്‍' ജൂണ്‍ 21ന് പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. തിലകന്‍, സിദ്ദീഖ്, മണിയന്‍പിള്ള രാജു, മാമുക്കോയ, കുഞ്ചന്‍, ലെന, കലാഭവന്‍ ഹനീഫ്, പ്രേംപ്രകാശ്, രമാദേവി തുടങ്ങിയവരും വേഷമിടുന്നു. അഞ്ജലി
മേനോനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ലോകനാഥന്‍.