ഞാനും എന്റെ ഫാമിലിയും സെക്കന്‍ഡ് ഷോയും പ്രദര്‍ശനത്തിനെത്തി
- Last Updated on 05 February 2012
- Hits: 43
പ്രശസ്ത ടി.വി. സീരിയല്‍ സംവിധായകന്‍ കെ.കെ. രാജീവിന്റെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കന്നി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി.ജയറാമിനെ നായകനായി കെ.കെ. രാജീവ് ഒരുക്കുന്ന ചിത്രമാണ് 'ഞാനും എന്റെ ഫാമിലിയും'. തികച്ചും കുടുംബപശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ ചെറിയാന്‍ കല്പകവാടിയുടേതാണ്. ഡോക്ടര്‍ കുടുംബത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ ഹാസ്യരൂപേണ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഡോ. ദിനന്‍ ആയി ജയറാം വേഷമിടുന്നു.
മമ്ത മോഹന്‍ദാസ് ആണ് നായിക. മൈഥിലി, മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നത് 'സെവന്‍ ആര്‍ട്‌സ്' ആണ്. സംഗീതസംവിധാനം എം.ജി. ശ്രീകുമാര്‍. രാധയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സെക്കന്‍ഡ്‌ഷോയില്‍ ഒരു കൂട്ടം പുതുമുഖങ്ങള്‍ ഒന്നിക്കുന്നു. ക്ലൈമാക്‌സ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദരിദ്ര കുടുംബത്തില്‍പ്പെട്ട അഞ്ചു സുഹൃത്തുക്കള്‍ മണല്‍ക്കടത്തിലൂടെ ക്വട്ടേഷന്‍ സംഘമായി മാറുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥാതന്തു. ഗൗതമി നായര്‍ ആണ് നായിക. ജയരാജിന്റെ അസിസ്റ്റന്റായിരുന്ന ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ശ്രീയിലും കോറണേഷനിലുമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.