ഷങ്കര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍: കൂടെ ജാക്കിചാനും കത്രീനയും
- Last Updated on 06 February 2012
- Hits: 54
മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന് കൂടി അരങ്ങൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍ ഡയറക്ടര്‍ ഷങ്കര്‍, മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍, ലോകം മുഴുവന്‍ ആരാധകരുള്ള ജാക്കി ചാന്‍, ബോളിവുഡിന്റെ താരറാണി കത്രീന കൈഫ് ഇവരെല്ലാം അണിനിരക്കുന്ന മലയാള സിനിമ വൈകാതെ സംഭവിക്കുമെന്ന്
പ്രതീക്ഷിക്കാം. നന്‍പന് ശേഷം വന്‍ ബജറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്‍ മൂന്നു ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രത്തിലാകും ലാലും ജാക്കി ചാനും ഒന്നിച്ചഭിനയിക്കുകയെന്നാണ് സൂചനകള്‍. നേരത്തെ ആല്‍ബര്‍ട്ട് ആന്റണി മോഹന്‍ലാല്‍-ജാക്കി ചാന്‍ ജോഡിയെ അണിനിരത്തി 'നായര്‍സാന്‍' എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടന്നില്ല.
തമിഴിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അസ്‌കര്‍ ഫിലിംസായിരിക്കും മൂന്നു ഭാഷകളിലായി മെഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുക. മലയാളത്തില്‍ മോഹന്‍ലാലും തമിഴില്‍ ഉലകനായകന്‍ കമലാഹസനും തെലുങ്കില്‍ പ്രഭാസുമായിരിക്കും നായകരാകുകയെന്നാണ് റിപ്പോര്‍ട്ട്. 'തലൈവര്‍ ഇരുക്കിണ്ട്രന്‍' എന്നാകും തമിഴില്‍ ചിത്രത്തിന്റെ പേര്. നേരത്തെ മോഹന്‍ലാലും കമലാഹസനും ഒന്നിച്ച 'ഉന്നൈപ്പോല്‍ ഒരുവന്‍' എന്ന ചിത്രത്തിനായി പരിഗണിച്ച പേരായിരുന്നു ഇത്. മൂന്നു ഭാഷകളിലും കത്രീന കൈഫിനെയാണ് നായികയായി പരിഗണിക്കുന്നത്.മൂന്നു ഭാഷകള്‍ക്ക് പുറമെ ബോളിവുഡ് പതിപ്പും നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ട്.എ.ആര്‍ റഹ്മാനായിരിക്കും ഈണങ്ങള്‍ ഒരുക്കുക. വൈകാതെ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.