20June2012

You are here: Home Movies Molywood താരങ്ങള്‍ പിടിച്ച പുലിവാല്‍

താരങ്ങള്‍ പിടിച്ച പുലിവാല്‍

കാറില്‍ സണ്‍ഫിലിം; ചാക്കോച്ചന് പിഴ       കാറിന്‍റെ ചില്ലില്‍ കട്ടിയുള്ള സണ്‍ഫിലിം ഒട്ടിച്ചതിനും പുകപരിശോധനാ സര്‍ട്ടിഫി ക്കറ്റ് കൈവശമില്ലാത്തതിനും ചാക്കോച്ചന്‍ വെട്ടിലായിരിക്കുകയാണ്. എറണാകുളം മൊബൈല്‍ കോടതി 400 രൂപയാണ് കുഞ്ചാക്കോ ബോബന് പിഴ വിധിച്ചിരിക്കുന്നത്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു

300 രൂപയും സണ്‍ ഫിലം നീക്കം ചെയ്‌യാ ത്ത തിനു 100 രൂപയുമാണ് പിഴ. സണ്‍ഫിലിം നീക്കം ചെയ്തു മൂന്നു ദിവസത്തി നു ശേഷം കാര്‍ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റ് ഫിലിപ്പ് തോമസാണു പിഴയിട്ടത്. അഭിനയമായാലും പുകവലിച്ചാല്‍ കേസ് ഉറപ്പ്. നടന്‍ ഫഹദിന് എതിരെയാണ് സിനി മയില്‍ പുകവലിക്കുന്ന സീനില്‍ അഭിനയിച്ചതിനു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ്. പൊതു സ്ഥലത്ത് പുകവലിക്കുന്നതും പുകവലി പ്രോല്‍സാഹിപ്പിക്കുന്ന തുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാണ്. ഫഹദ് അഭിനയിച്ച ‘ഡയമണ്ട് നെക്ലസ് സിനിമയുടെ പോസ്റ്ററില്‍  ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഫഹദ് നില്‍ക്കുന്ന ചിത്രം ആണു കേസായത്. ആന്‍റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മി ഷണര്‍  ജോസഫ് സാജുവിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്‍റെ ഉത്തരവനുസരിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Newsletter