18June2012

You are here: Home Movies Molywood നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും

നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും

കാഠ്മണ്ഡു: നേപ്പാളിലെ ജോംസോമില്‍ ചെറുവിമാനം തകര്‍ന്ന് മരിച്ച 13 ഇന്ത്യക്കാരില്‍ ബാലതാരവും പരസ്യമോഡലുമായ തരുണി സച്ച്‌ദേവും അമ്മ ഗീത സച്ച്‌ദേവും. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇരുവരും. 

50 ഓളം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തരുണി മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ പാ അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള തരുണി മുംബൈ സ്വദേശിയാണ്. അപകടത്തില്‍ 15 പേരാണ് മരിച്ചത്. ആറുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

നേപ്പാളിലെ പൊഖ്‌റയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന അഗ്നിഎയറിന്റെ ഡോണിയര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. 

അറുപത് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രക്കിടയിലായിരുന്നു അപകടം. രാവിലെ 9.30ന് പറന്നുയര്‍ന്ന വിമാനം പതിനഞ്ച് മിനുട്ടുകള്‍ക്കുശേഷം ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ മലയിടുക്കില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

Newsletter