രഞ്ജിനിയുടെ എന്‍ട്രി
- Last Updated on 03 May 2012
- Hits: 2
ചാനല്‍ അവതാരകയായി പ്രേക്ഷകരുടെ അംഗീകാരം നേടിയ രഞ്ജിനി ഹരിദാസ് സിനിമയിലേയ്ക്ക് . രാജേഷ് അമനകര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്‍ട്രി' എന്ന ചിത്രത്തിലാണ് രഞ്ജിനി ഹരിദാസ് ആദ്യമായി അഭിനയിക്കുന്നത്. ഇതിനകം ഒരുപാട് ഓഫറുകള്‍ സിനിമയില്‍ നിന്ന് വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ ഒഴിവായിരുന്ന രഞ്ജിനി ഹരിദാസ്, ഈ
ചിത്രത്തിന്റെ കഥയും തന്റെ കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടതിനാല്‍ സമ്മതിക്കുകയായിരുന്നു. തന്റേടിയായ ശ്രേയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി ഹരിദാസ് 'എന്‍ട്രി' യില്‍ അവതരിപ്പിക്കുന്നത്.
അതുല്യ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ അതുല്യ അശോക് നിര്‍മ്മിക്കുന്ന ഈചിത്രത്തില്‍ ബാബുരാജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഋഷികേശ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭഗത്, അശോകന്‍, സുരേഷ്‌കൃഷ്ണ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എസ്. രാജു, ആകാശ് അശോക്, നിഹാല്‍, മേജര്‍സാഹിബ്, നേഹ, സിജാറോസ്, അദിതി ചൗധരി, റോസിന്‍, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
അര്‍ജുന്‍, സാഗര്‍, ഡെന്നി, കിഷോര്‍, സെറീന ഈ അഞ്ചംഗ സംഘം നഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാര്‍ത്ഥികളാണ്. സാമാന്യം നന്നായി പഠിക്കുന്ന ഇവര്‍ പകല്‍ സമയത്തെ പഠനം കഴിഞ്ഞാല്‍ പിന്നെ മോഷ്ടാക്കളാണ്. പഠിപ്പും മോഷണവും ഒരു പോലെ കൊണ്ടുനടക്കുന്നവര്‍. ബൈക്ക് മോഷണമാണ് ഇഷ്ട തൊഴില്‍.
നഗരത്തില്‍ ഇവരുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ ഭരണാധികാരികളും പോലീസ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ഋഷികേശിന് പ്രതികളെ പിടിക്കാന്‍ അന്വേഷണ ചുമതല നല്കി. സത്യസന്ധനും ധീരനുമായ ഋഷികേശ് വളരെ മികവോടെ കേസ് അന്വേഷണം തുടരുമ്പോളാണ് ശ്രേയ പ്രത്യക്ഷപ്പെടുന്നത്.
തന്റേടിയായ യുവതി. ശ്രേയയുടെ വരവ് ഋഷികേശിന്റെ അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഋഷികേശിന്റെ അന്വേഷണം ഈ അഞ്ചംഗസംഘത്തിലൂടെ നീങ്ങുന്നു. ഇതു ചെന്നെത്തുന്നത് ഞെട്ടിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ്.
അര്‍ജുനായി ഭഗത്, സാഗറായി ആകാശ് അശോക്, ഡെന്നിയായി നിഹാല്‍, കിഷോറായി അര്‍ജുന്‍ രവി എന്നിവര്‍ അഭിനയിക്കുമ്പോള്‍ അദിതി ചൗധരി സെറീനയായി പ്രത്യക്ഷപ്പെടുന്നു.
രാമതുളസിയാണ് ക്യാമറാമാന്‍. വയലാര്‍ ശരച്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഈണം പകരുന്നത് മെജോ ജോസ് ആണ്. മുകേഷ് തൃപ്പൂണിത്തുറ പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്നു.