ഡയമണ്ട് നെക്‌ലേസ് മെയ് നാലിന്
- Last Updated on 30 April 2012
- Hits: 1
എല്‍.ജെ. ഫിലിം പ്രൈവറ്റ് ലിമിറ്റഡ്, അനിതാ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഡയമണ്ട് നെക്‌ലേസ്' മെയ് 4ന് തിയേറ്ററിലെത്തുന്നു. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവൃതാസുനില്‍, ഗൗതമി നായര്‍, അനുശ്രീ എന്നിവര്‍ നായികമാരാവുന്നു. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, മിഥുന്‍രാജ്,
രമേശ്, മൊയ്തീന്‍കോയ, രോഹിണി, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് താരങ്ങള്‍. തിരക്കഥ-ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, ഗാനരചന-റഫീക് അഹമ്മദ്, സംഗീതം- വിദ്യാസാഗര്‍, നിര്‍മാണം- ലാല്‍ ജോസ്, പ്രദീപ്. വിതരണം- എന്‍.ജെ. ഫിലിംസ്, വാര്‍ത്താ പ്രചാരണം- എ.എസ്. ദിനേശ്.