23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Thiruvananthapuram അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് രജിസ്‌ട്രേഷന്‍

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: ഗുണ്ടാനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനും പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കാളിയാകുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസിന് മാത്രമായി ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും

യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഗുണ്ടാനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. ഐ.പി.സി. 302, 307 വകുപ്പുകള്‍ ചുമത്തപ്പെട്ടിട്ടുള്ള ഏല്ലാവരേയും ഇനി ഗുണ്ടകളായി കണക്കാക്കും.

കൊലപാതകക്കേസുകളാണ് 302-ാം വകുപ്പിന്റെ പരിധിയില്‍ വരുന്നത്. വധശ്രമക്കേസുകളില്‍ 307-ാം വകുപ്പാണ് ചുമത്തുന്നത്.

അപരിചിതരായ പത്തുലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ജോലിചെയ്യുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരില്‍ ക്രിമിനല്‍ വാസനകളുള്ളവര്‍ സമൂഹത്തിന് വന്‍ ഭീഷണിയാവുകയാണ്. അപരിചിതരായ എല്ലാ തൊഴിലാളികള്‍ക്കും പോലീസ് സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും.

സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കുകളില്‍ ചില പോലീസുകാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മലബാര്‍ ജില്ലകളില്‍ തീവ്രവാദ, മാവോവാദ സംഘങ്ങളുടെ ഒളിത്താവളങ്ങളുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവയെ പ്രതിരോധിക്കാന്‍ അന്തര്‍സംസ്ഥാനതലത്തില്‍ സംയുക്തമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

വിവാഹമോചനത്തിനു മുമ്പ് ദമ്പതിമാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ബന്ധം കൂടുതല്‍ വഷളാക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ കീഴില്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ജീവിത പങ്കാളിക്കെതിരെ പോലീസ്‌കേസ് കൊടുക്കുന്നതിന് മുമ്പ് പോലീസിന്റെ കൗണ്‍സലിങ് കേന്ദ്രങ്ങളില്‍ പോകാന്‍ നിര്‍ദേശം നല്‍കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. പോലീസ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ മിന്നല്‍ പരിശോധന ഏര്‍പ്പെടുത്തും. പോലീസിലെ ക്രിമിനലുകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. നിക്ഷേപകരുടെ പണം തട്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കേസ് അന്വേഷണത്തിന് വേഗം കൂട്ടും. 

സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്നതിന് നിയമനടപടി സ്വീകരിക്കും. ട്രാഫിക് രംഗത്ത് മികച്ച സേവനം നടത്തുന്ന പോലീസുകാര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കും. പോലീസിന് ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്തും. സി.ബി.ഐ മാതൃകയില്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സി.ഐ.എസ്.എഫിന്റെ മാതൃകയില്‍ വ്യവസായ സംരക്ഷണ സേനയും തുടങ്ങാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏല്ലാ നഗരങ്ങളിലും നിരീക്ഷണ ക്യാമറ ഏര്‍പ്പെടുത്തും. ഏപ്രില്‍ 25 ന് എറണാകുളത്ത് ഇതിന്റെ ഉദ്ഘാടനം നടക്കും. വന്‍കിട സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോലീസിന്റെ സ്ഥിരം നിരീക്ഷണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. 

ജില്ലാ പോലീസ് സൂപ്രണ്ടിന് മുകളിലുള്ള ഉദ്യോഗസ്ഥരാണ് ഉന്നതതലയോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന പ്രശ്‌നം പരിഗണിച്ച് കോഴിക്കോട് റൂറല്‍ എസ്.പി.യേയും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി.യേയും യോഗത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Newsletter