23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Thiruvananthapuram ഇരുമ്പ് കയറ്റിവന്ന ട്രക്ക് പാളത്തില്‍ കുടുങ്ങി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഇരുമ്പ് കയറ്റിവന്ന ട്രക്ക് പാളത്തില്‍ കുടുങ്ങി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

വെള്ളൂര്‍: ഇരുമ്പ് കയറ്റിവന്ന ട്രക്ക്, പിറവംറോഡ് റെയില്‍വേസ്റ്റേഷന് സമീപം പാളത്തില്‍ കുടുങ്ങി. ഇതോടെ, തിങ്കളാഴ്ച കോട്ടയം-എറണാകുളം പാതയില്‍ രണ്ടുമണിക്കൂറോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് വെള്ളൂര്‍ കവല റെയില്‍വേ ഗേറ്റിലായിരുന്നു

സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുള്ള പരശുറാം എക്‌സ്പ്രസ് പോയ ഉടനെയാണ് റെയില്‍വേ ഗേറ്റിലൂടെ വന്ന ട്രക്ക് പാളത്തില്‍ കുടുങ്ങിയത്. വെള്ളൂരിലെ ചെറുകര പാലം നിര്‍മാണത്തിനായി ചെന്നൈയില്‍ നിന്ന് 22 ടണ്‍ കമ്പിയുമായി വന്നതായിരുന്നു വലിയ ട്രക്ക്.

പാളത്തിന്റെ നടവിലെത്തിയപ്പോള്‍, ട്രക്കിന്റെ അടിഭാഗത്ത് സ്റ്റെപ്പിനി വയ്ക്കുന്ന ഭാഗം ഉള്‍പ്പെടെയുള്ളവയാണ് കുടുങ്ങിയത്. ഇത് പാളത്തിലെ ടാര്‍ ചെയ്ത ഭാഗത്ത് ഇടിച്ചിറങ്ങി നിന്നതോടെ ട്രക്ക് മുന്നോട്ട് പോകാതായി. ഇതോടെ വാഹനഗതാഗതവും തീവണ്ടികളും മുടങ്ങി. നാട്ടുകാരും, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും ട്രക്ക് പാളത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വിവരം, ഗേറ്റ്മാന്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചു. കോട്ടയത്ത് നിന്ന്, എറണാകുളം ഭാഗത്തേക്ക് വന്ന കേരള എക്‌സ്പ്രസ് പിറവംറോഡ് സ്റ്റേഷനിലും എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള കോര്‍ബ എക്‌സ്പ്രസ് അപകടമുണ്ടായ റെയില്‍വേ ഗേറ്റിന് 100 മീറ്റര്‍ അകലെയും നിര്‍ത്തിയിട്ടു.

പാലം പണിക്കെത്തിയ തൊഴിലാളികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ട്രക്കിന്റെ കുടുങ്ങിയ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയത്. ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം ഫയര്‍ ഫോഴ്‌സിന്റെയും ആര്‍.പി.എഫിന്റെയും, പോലീസിന്റെയും സഹായത്തോടെ ലോറി ഇവിടെനിന്നു മാറ്റി.

വൈകീട്ട് 4.25ഓടെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു. ട്രക്ക് ഡ്രൈവര്‍ ഈറോഡ് സ്വദേശി വി. ചന്ദ്രശേഖറിനെതിരെ റെയില്‍വേ പോലീസ് കേസെടുത്തു.

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഈ സമയം പിറവം റോഡ് റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കേരള എക്‌സ്പ്രസില്‍ ഉണ്ടായിരുന്നു. ഗതാഗതം മുടങ്ങിയതോടെ മന്ത്രിക്കും രണ്ട് മണിക്കൂറോളം തീവണ്ടിയില്‍ ഇരിക്കേണ്ടിവന്നു.

Newsletter