ചന്ദ്രശേഖരന്‍വധം: യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി
- Last Updated on 07 May 2012
- Hits: 3
വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെ പോലീസ് കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എത്രയോ കൊലപാതക കേസുകളില്‍ പ്രതികളുടെ ലിസ്റ്റ് ബാഹ്യശക്തികള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണ അത് നടക്കില്ല. കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം
നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണം നടത്താന്‍ പ്രത്യേക പോലീസ് സംഘത്തിന് സാവകാശം നല്‍കേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം അവര്‍ നിഗമനത്തിലെത്തട്ടെ. സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണ്. അതിനുവേണ്ട കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ വടകരയിലെത്തിയ ആഭ്യന്തരമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.