കാസര്‍ക്കോട് രാജപുരം എസ്‌റ്റേറ്റില്‍ വന്‍ തീപ്പിടിത്തം
- Last Updated on 23 February 2012
- Hits: 22
കാസര്‍ക്കോട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍ക്കോട് രാജപുരം എസ്‌റ്റേറ്റില്‍ വന്‍ തീപ്പിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനഞ്ച് ഏക്കറോളം വരുന്ന കശുമാവ് തോട്ടം കത്തിനശിച്ചു. മൊത്തം 350 ഏക്കറാണ് എസ്‌റ്റേറ്റിന്റെ വിസ്തൃതി.
രാജപുരം മുപ്പോട്ടുപാലത്തിന് സമീപത്താണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് നാട്ടുകാരാണ് തീപടരുന്നത് കണ്ടത്. കുറ്റിക്കോലില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ എഞ്ചിന്‍മാത്രമാണ് എത്തിയത്. നാട്ടുകാരൊടൊപ്പം ഇവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
റീപ്ലാന്റ് ചെയ്ത തോട്ടത്തിലെ കശുമാവ് തൈകള്‍ ഒരാള്‍ പൊക്കത്തില്‍ മാത്രമേ വളര്‍ന്നിരുന്നുള്ളൂ.