പ്രിയദര്‍ശന്‍ ചിത്രത്തില്‍ അമീര്‍ ഖാന്‍?
- Last Updated on 02 May 2012
- Hits: 2
എയ്‌ഡ്‌സ് രോഗത്തെ ആസ്പദമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ മിസ്‌റ്റര്‍ പെര്‍ഫക്‌ഷണിസ്‌റ്റ് അമീര്‍ ഖാന്‍ നായകനാകുന്നു. ചിത്രത്തിന്റെ തിരക്കഥ ഇതുവരെ പൂര്‍ണമായിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച് അമീറുമായി പ്രിയദര്‍ശന്‍ ചര്‍ച്ച നടത്തുകയും ചെയ്‌തു. അമീറിന്റെ തിരക്കുള്ള ഷെഡ്യൂളകളാണ് ചിത്രം ഇത്രയും വൈകിപ്പച്ചതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
2009 മുതല്‍ തന്നെ പ്രിയദര്‍ശന്റെ മനസിലുണ്ടായിരുന്നതാണ് ഈ പ്രോജക്ട്. ഗാനങ്ങളോ, ഹാസ്യരംഗങ്ങളോ ഇല്ലാതെ ഒരുക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണിതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അമീര്‍ ഖാന് സമയവും സന്ദര്‍ഭവും ലഭിച്ചാല്‍ മാത്രമെ സിനിമ യാഥാര്‍ത്ഥ്യമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മാതാവ് രേവതി ചെയ്‌ത ‘ഫിര്‍ മിലേംഗെ’, ഒനിര്‍ ഒരുക്കിയ ‘മൈ ബ്രദര്‍ നിഖില്‍’ എന്നിവയെല്ലാം എയ്‌ഡ്‌സ് പ്രമേയമായ ചിത്രങ്ങളാണ്.