ഹിന്ദിനടന്‍ ജോയി മുഖര്‍ജി അന്തരിച്ചു
- Last Updated on 09 March 2012
- Hits: 10
മുംബൈ: ഹിന്ദിസിനിമയിലെ മുന്‍കാലനായകന്‍ ജോയ് മുഖര്‍ജി (73) അന്തരിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും മൂന്നുമക്കളും സമീപത്തുണ്ടായിരുന്നു.
1960-ലിറങ്ങിയ ലവ് ഇന്‍ സിംല എന്ന സിനിമയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ലവ് ഇന്‍ ടോക്കിയോ, സിദ്ദി, ഫിര്‍ വോ ദില്‍ ലായാ ഹൂം, ഏക് മുസാഫിര്‍ ഏക് ഹസീന എന്നിവയാണ് ഹിറ്റായ ചിത്രങ്ങളില്‍ ചിലത്.
പ്രമുഖ നടനായിരുന്ന അശോക്കുമാറിന്റെ സഹോദരിയായ സതീദേവിയുടെ പുത്രനാണ് ജോയി മുഖര്‍ജി.