കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പരിശീലനപരിപാടി
- Last Updated on 19 April 2012
- Hits: 194
കേരള സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പ് / സെന്ററുകളിലെ എസ്‌സി / എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി സിഎസിഇഇ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ സൗജന്യ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21-ന് ആരംഭിക്കുന്ന ഈ കോഴ്‌സ് അന്ന് മുതല്‍ തുടര്‍ച്ചയായുള്ള 10 ശനിയാഴ്ചകളിലാണ് സംഘടിപ്പിക്കുന്നത്. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലുള്ള കോംപിറ്റന്‍സി ട്രെയിനിംഗ് സെന്ററില്‍ വച്ചായിരിക്കും ക്ലാസ്. പബ്ലിക് സ്പീക്കിംഗ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഡിബേറ്റ്, പ്രസന്റേഷന്‍, ഇന്റര്‍വ്യു സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ് എന്നിവയില്‍ അതത് മേഖലയിലെ വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വകുപ്പ് / സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം ഏപ്രില്‍ 21-ന് രാവിലെ 10 മണിക്ക് കോംപിറ്റന്‍സി ട്രെയിനിംഗ് സെന്ററില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍. 0471-2302523.