ഹ്യൂമന്‍ റൈറ്റ്‌സ് റിഫ്രഷര്‍ കോഴ്‌സ്
- Last Updated on 17 June 2012
- Hits: 11
കേരള സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജ് ജൂലൈ 16 മുതല്‍ ആഗസ്റ്റ് ആറ് വരെ സര്‍വകലാശാല / കോളേജ് അദ്ധ്യാപകര്‍ക്കുവേണ്ടി നടത്തുന്ന ഹ്യൂമന്‍ റൈറ്റ്‌സ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും അക്കാദമിക് സ്റ്റാഫ് കോളേജില്‍ നിന്നോ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in/ugcasc) നിന്നോ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം 500 രൂപയുടെ ഡി.ഡി. സഹിതം ഡയറക്ടര്‍, അക്കാദമിക് സ്റ്റാഫ് കോളേജ്, കേരള സര്‍വകലാശാല, കാര്യവട്ടം - 695 581 എന്ന വിലാസത്തില്‍ ജൂണ്‍ 30-ന് മുമ്പ് ലഭിക്കണം.