ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- Last Updated on 15 May 2012
- Hits: 9
തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 88.08 ശതമാനം വിദ്യാര്‍ത്ഥികളും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 112 സ്‌കൂളുകള്‍ 100 ശതമാനം പേരും
തുടര്‍പഠന യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 82.2 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (90.96ശതമാനം)യോഗ്യത നേടിയത്. കുറവ് പത്തനംതിട്ടയിലും (81.2 ശതമാനം) സംസ്ഥാനത്ത് ഒട്ടാകെ 3334 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് തൃശ്ശൂര്‍ ജില്ലയിലാണെന്നും അദ്ദേഹം അറിയിച്ചു.
റിസള്‍ട്ട് അറിയാന്‍ ക്ലിക്ക് ചെയ്യുക