ഓസ്‌ട്രേലിയയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
- Last Updated on 02 March 2012
- Hits: 18
കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ജൂലിയ ഗില്ലാര്‍ഡ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ വിദേശകാര്യമന്ത്രിയായി ബോബ് കാറിനെ നിയമിച്ചു. കെവിന്‍ റഡിന്റെ അനുയായി ആയ എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രി റോബര്‍ട്ട് മെക്‌ലന്‍ഡിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.
നേരത്തെ ലേബര്‍ പാര്‍ട്ടി നേതൃത്വത്തിനായുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രി പദം ജൂലിയ നിലനിര്‍ത്തിയിരുന്നു. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിദേശകാര്യമന്ത്രിയായിരുന്ന കെവിന്‍ റഡ് തത്‌സ്ഥാനം രാജിവെച്ച് ജൂലിയ ഗില്ലാര്‍ഡിനെതിരെ മത്സരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി കൂടിയായ കെവിന്‍ റഡിനെതിരെ അനായാസ വിജയം നേടിയാണ് തിങ്കളാഴ്ച ഗില്ലാര്‍ഡ് അധികാരം നിലനിര്‍ത്തിയത്.