ചിലിയില്‍ വിമാനാപകടം; അഞ്ച് പേര്‍ മരിച്ചു
- Last Updated on 03 March 2012
- Hits: 8
സാന്റിയാഗോ: ചിലിയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി.
തലസ്ഥാനമായ സാന്റിയാഗോയുടെ തെക്ക് സ്ഥിതി ചെയ്യുന്ന മെലിങ്കയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെത്തന്നെ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. ഇവര്‍ മെലിങ്കയില്‍ നിന്ന്
ക്വെല്ലണിലേയ്ക്ക് പോവുകയായിരുന്നു.
ക്വെല്ലണിനടുത്തുള്ള പീഡ്രബ്ലാങ്ക പ്രവിശ്യയില്‍ നിന്നാണ് വ്യോമസേനയും നാവികസേനയും ചേര്‍ന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.