- 16 February 2012
ഡൗ കെമിക്കല്‍സ് തന്നെ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഡൗ കെമിക്കല്‍സിനെ 2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സറായി നിലനിര്‍ത്താന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി.) തീരുമാനിച്ചു. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ഡൗ കെമിക്കല്‍സിന് യാതൊരുവിധ പങ്കുമില്ലെന്നും ഐ.ഒ.സി.
- 07 February 2012
സ്‌ക്വാഷ്: ഇന്ത്യ ഫൈനലില്‍ തോറ്റു
ചെന്നൈ: ലോക അണ്ടര്‍-21 സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ ഈജിപ്തിനോട് പൊരുതിത്തോറ്റു (2-1). ഇന്ത്യയുടെ തുരുപ്പുചീട്ടായ മലയാളിതാരം ദീപികാ പള്ളിക്കല്‍ ജയിച്ചെങ്കിലും രവി ദീക്ഷിത്തിനെയും രമിത് ടാണ്‍ഡനെയും തോല്പിച്ച് ഒന്നാം സീഡായ ഈജിപ്ത് കിരീടം നേടി. ദീപിക അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ് നൗര്‍ അല്‍ ഷെര്‍ബാനിയെ തോല്പിച്ചത്. ആദ്യമായാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണുന്നത്.
- 07 February 2012
ദ്യോക്കോവിച്ചും ചെറുയോട്ടും താരങ്ങള്‍
ലണ്ടന്‍: മഞ്ഞുപെയ്യുന്ന രാത്രിയില്‍ ആകാശത്തെ താരങ്ങളെ സാക്ഷിനിര്‍ത്തി ഭൂമിയിലെ താരങ്ങളായി ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചും കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരി വിവിയന്‍ ചെറുയോട്ടും തിരഞ്ഞെടുക്കപ്പെട്ടു. കായിക ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 12-ാമത് ലൊറെയ്‌സ്