- 18 March 2012
സ്വിസ് ഓപ്പണ്‍ : സൈന ഫൈനലില്‍
ബാസല്‍ : നിലവിലെ ജേതാവായ സൈന നേവാള്‍ വീണ്ടും സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാറൗണ്ട് കടന്നു വന്ന ജപ്പാന്റെ മിനാറ്റ്‌സു മിതാനിയെയാണ് സെമിയില്‍ സൈന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍ : 21-16, 21-18. ചൈനയുടെ രണ്ടാം സീഡ് ഷിസിയാന്‍ വാങ്ങുമായാണ് സൈനയുടെ ഫൈനല്‍ പോരാട്ടം.
Read more...
- 07 March 2012
പഞ്ചാബില്‍ ഹോക്കി താരം പര്‍ഗത് സിങ് വിജയിച്ചു
ജലന്ദര്‍: ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകന്‍ പര്‍ഗത് സിങ് പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജലന്ദര്‍ കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് ശിരോമണി അകാലിദള്‍ പ്രതിനിധിയായാണ് അദ്ദേഹം വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജാഗ്ബിര്‍ ബ്രാറിനെ 7798 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
- 01 March 2012
ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും
ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതകദുരന്തത്തിന് ഇടയാക്കിയ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ഉടമകളായ ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇന്ത്യ ഭാഗീകമായി ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യയില്‍നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍
Read more...