യെദ്യൂരപ്പയെ കൈയൊഴിഞ്ഞു അധികാരമാറ്റമില്ലെന്ന് ഗഡ്കരി
- Last Updated on 25 February 2012
ബാംഗ്ലൂര്‍: കര്ണാനടകത്തില്‍ അധികാര മാറ്റത്തിന്റെ പ്രശ്‌നമില്ലെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ നല്കിനയ അന്ത്യശാസനം തള്ളിക്കൊണ്ടാണ് നേതൃമാറ്റത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി തുറന്നടിച്ചത്. ഇത് മുഖ്യമന്ത്രി
സ്ഥാനത്തിനായി പതിനെട്ടടവും പയറ്റുന്ന യെദ്യൂരപ്പയ്ക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രിയെന്ന നിലയില്‍ സദാനന്ദഗൗഡയുടെ പ്രവര്ത്ത നം മികച്ചതാണെന്നും അദ്ദേഹം കാലാവധി തികയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു.
ബി.ജെ.പി. ജനപ്രതിനിധികള്ക്കാകയി ബാംഗ്ലൂരില്‍ സംഘടിപ്പിച്ച പരിശീലനക്കളരിയില്‍ (ചിന്തന്‍ മന്ഥന്‍) പങ്കെടുത്ത ശേഷം മാധ്യമപ്രവര്ത്തികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പിറന്നാള്‍ ദിനമായ ഫിബ്രവരി 27-നകം മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ സ്വന്തം വഴിതേടുമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ നല്കികയ അന്ത്യശാസനം.
അതിനിടെ, യെദ്യൂരപ്പപക്ഷത്തിന്റെ ബഹിഷ്‌കരണ ഭീഷണിയെത്തുടര്ന്ന്േ രണ്ടുദിവസത്തെ പരിശീലന ക്കളരി ബി.ജെ.പി. വെട്ടിക്കുറച്ചു. ഉഡുപ്പി, ചിക്കമഗലൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പോകാനുള്ളതുകൊണ്ടാണ് പരിശീലനം ഒരു ദിവസമായി ചുരുക്കിയതെന്നാണ് ഔദ്യോഗികവിശദീകരണം.
നേതൃമാറ്റമില്ലെന്ന് ആവര്ത്തി ച്ചപ്പോഴും യെദ്യൂരപ്പയെ സാന്ത്വനപ്പെടുത്തുന്ന പരാമര്ശ്വും ഗഡ്കരി നടത്തി. ''യെദ്യൂരപ്പ ബി.ജെ.പി.യിലെ മുതിര്ന്നത നേതാവും സംസ്ഥാനത്തെ ജനകീയനുമാണ്. അനധികൃത ഖനനത്തെ ക്കുറിച്ചുള്ള ലോകായുക്ത റിപ്പോര്ട്ട് യെദ്യൂരപ്പയോട് അനീതിയാണ് കാട്ടിയത്. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിയുന്നതും വേഗം നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നിരപരാധിത്വം തെളിഞ്ഞാല്‍ യെദ്യൂരപ്പയ്ക്ക് സ്ഥാനമാനങ്ങള്‍ നല്കി ആദരിക്കും''-ഗഡ്കരി വിശദീകരിച്ചു.
അഴിമതിക്കേസുകളില്‍ നിരപരാധിത്വം തെളിയിക്കുന്നതുവരെ യെദ്യൂരപ്പയ്ക്ക് സ്ഥാനമാനങ്ങള്‍ നല്കിില്ലെന്ന വ്യക്തമായ സന്ദേശമാണ് ഗഡ്കരി ഇതിലൂടെ നല്കിമയത്. അനധികൃത ഖനനത്തെക്കുറിച്ചുള്ള ലോകായുക്ത റിപ്പോര്ട്ട്ട ദേശീയതലത്തില്‍ പാര്ട്ടി ക്കുണ്ടാക്കിയ ക്ഷീണത്തെക്കുറിച്ച് നിതിന്‍ ഗഡ്കരി ജനപ്രതിനിധികളുടെ യോഗത്തിലും വിശദീകരിച്ചു.
സംസ്ഥാനത്ത് രാഷ്ട്രീയപ്രതിസന്ധിയില്ലെന്നും പാര്ട്ടിിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്‌നം ചര്ച്ചിചെയ്യാന്‍ മാര്ച്ച് മൂന്നിന് ഡല്ഹി്യില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും മുതിര്ന്ന് നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യെദ്യൂരപ്പയും അനുയായികളും വെള്ളിയാഴ്ച രാവിലെ നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ആവശ്യം ഉന്നയിച്ചിരുന്നു. ഇത് തള്ളിയതിനെത്തുടര്ന്ന് തന്റെ വസതിയില്‍ യെദ്യൂരപ്പ അനുയായികളുമായി ചര്ച്ച നടത്തി. സംസ്ഥാന പ്രസിഡന്റ്ി കെ.എസ്. ഈശ്വരപ്പ, മുഖ്യമന്ത്രി സദാനന്ദഗൗഡ, യെദ്യൂരപ്പ എന്നിവരുമായി നിതിന്‍ ഗഡ്കരിയും വെവ്വേറെ ചര്ച്ചു നടത്തുകയുണ്ടായി. എന്നാല്‍ യെദ്യൂരപ്പപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ജനപ്രതിനിധികള്ക്കാനയുള്ള പരിശീലനക്ലാസ്സ് ബഹിഷ്‌കരിക്കാനും അവര്‍ തീരുമാനിച്ചു. ഇതേ ക്യാമ്പില്നികന്നു മടങ്ങിയ യെദ്യൂരപ്പ അനുയായികളുമായി ഒരു വട്ടംകൂടി ചര്ച്ചര നടത്തി. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.