മലബാര്‍ സിമന്റ്‌സ് ക്രമക്കേടുകള്‍ക്കുപിന്നില്‍ ഒരേസംഘമെന്ന് സൂചന
- Last Updated on 27 February 2012
- Hits: 2
പാലക്കാട്:മലബാര്‍ സിമന്റ്‌സിലെ ബാഗ്ഹൗസ്, ഫൈ്‌ളആഷ് കരാറുകളിലെ ക്രമക്കേടുകള്‍ക്കുപിന്നില്‍ ഒരേസംഘമെന്ന് സൂചന.
വഴിവിട്ട് കരാറുകള്‍നല്‍കിയതിലും കമ്പനിക്ക് ദോഷകരമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിലും ഉന്നതഉദ്യോഗസ്ഥര്‍ക്കൊപ്പം ബാഹ്യഇടപെടലും നടന്നതായാണ് പറയുന്നത്.ഫൈ്‌ളആഷ് ടെന്‍ഡര്‍വിളിക്കാനുള്ള കമ്പനിയുടെ
ശ്രമത്തെഎതിര്‍ത്ത തമിഴ്‌നാട് ആഷെ്ടക്കമ്പനി വിവാദവ്യവസായി വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണെന്ന്‌തെളിഞ്ഞതോടെയാണ് ക്രമക്കേടുകള്‍ക്കുപിന്നില്‍ ഒരേസംഘമാണെന്ന വിവരംലഭിച്ചിരിക്കുന്നത്. മുന്‍ മാനേജിങ്ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ കാലത്ത്2010 ജൂലായ്മുതല്‍ തമിഴ്‌നാട്ടിലെ പ്രണിഗ, ധനലക്ഷ്മി കമ്പനികള്‍ക്കാണ് ഫൈ്‌ളആഷ് വിതരണക്കരാര്‍ നല്‍കിയിരുന്നത്. മാര്‍ക്കറ്റ്‌വിലപോലും നോക്കാതെ മുന്‍ വര്‍ഷത്തെക്കാള്‍ 1,000 രൂപ അധികംനല്‍കി കരാര്‍ ഉറപ്പിച്ചത് വഴിവിട്ടായിരുന്നു. ഇതിനുപുറമെ ഫൈ്‌ള ആഷ്‌വാങ്ങുന്നതിനുമുമ്പ് ഗുണമേന്‍മാപരിശോധന നടത്തണമെന്നവ്യവസ്ഥ കരാറില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പുതിയ മാനേജ്‌മെന്റ് ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയോടെ ഫൈ്‌ളആഷ് കരാറിന് ടെന്‍ഡര്‍ വിളിച്ചെങ്കിലും തമിഴ്‌നാട് ആഷെ്ടക് എന്നകമ്പനി ഇതിനെ എതിര്‍ക്കുകയായിരുന്നു.
ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തു. വി.എം.രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യാഗ്രൂപ്പിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തമിഴ്‌നാട്ആഷെ്ടക്. ഈ കമ്പനിക്ക് മലബാര്‍ സിമന്റ്‌സുമായി നേരിട്ട് ബന്ധമില്ലെന്ന് കമ്പനിഅധികൃതര്‍ അറിയിച്ചു.
പിന്നെന്തിന് ഫൈ്‌ളആഷ് ടെന്‍ഡര്‍ വിളിക്കാനുള്ള ശ്രമംതടഞ്ഞു എന്നതിലാണ് ദുരൂഹത. ടെന്‍ഡര്‍നടപടി തുടരാന്‍ കോടതി അനുമതിനല്‍കിയിട്ടുണ്ട്. ഫൈ്‌ളആഷ് കരാര്‍ ക്രമക്കേടിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന്ഉത്തരവിട്ടിട്ടുണ്ട്. 14 കോടിരൂപ ചെലവഴിച്ച് മലിനീകരണം തടയാനുള്ള ബാഗ്ഹൗസ് നിര്‍മിച്ചതില്‍ വ്യാപകക്രമക്കേട് നടന്നതായി അടുത്തിടെ തെളിഞ്ഞിരുന്നു. തുടര്‍ന്ന് കരാര്‍തുകയുടെ 10ശതമാനം നല്‍കുന്നത് പുതിയമാനേജിങ്ഡയറക്ടര്‍ തടയുകയും ചെയ്തു. ഇതിനുപുറമെ കരാര്‍കമ്പനിയായ ഹിമന്‍ വെറോ നല്‍കിയ 5 ശതമാനം സെക്യൂരിറ്റിത്തുക തിരിച്ചുപിടിക്കാന്‍ മലബാര്‍ സിമന്റ്‌സ് നോട്ടീസ്‌നല്‍കിയിട്ടുമുണ്ട്.
എന്നാല്‍, ഇതിനെതിരെ ഹിമന്‍ വെറോ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. തമിഴ്‌നാട്ആഷ്‌ടെക് കമ്പനിക്കുവേണ്ടിയും ഹിമന്‍ വെറോക്കുവേണ്ടിയും ഒരേ അഭിഭാഷകനാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്. ഹിമാചല്‍പ്രദേശിലെ കമ്പനിയായ ഹിമന്‍ വെറോയ്ക്കുവേണ്ടി വി.എം.രാധാകൃഷ്ണന്റെ സ്ഥാപനങ്ങള്‍ക്ക്ഹാജരാവുന്ന അഭിഭാഷകന്‍ ഹാജരായതിലാണ് ദുരൂഹത. ബാഗ്ഹൗസ്‌കരാറിലും വി.എം. രാധാകൃഷ്ണന് പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ട്. ഈ സംശയം ബലപ്പെടുത്തുന്നവിധത്തിലാണ് പുതിയതെളിവുകള്‍. ഇക്കാര്യം മലബാര്‍ സിമന്റ്‌സ് അധികൃതര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.