കോപ്പിയടി: ബീഹാറില്‍ 400 വിദ്യാര്‍ത്ഥികളെ പുറത്താക്കി
- Last Updated on 24 February 2012
പാറ്റ്‌ന: ബീഹാറില്‍ പത്താംക്ലാസ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 400 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ഇവരെ സഹായിച്ച 100 രക്ഷിതാക്കളെ പോലീസ് അറസ്റ്റുചെയ്തതായും ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് സെക്രട്ടറി എല്‍. ഝാ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പത്താംക്ലാസ് പരീക്ഷതുടങ്ങിയ ബുധനാഴ്ച 200 വിദ്യാര്‍ത്ഥികളാണ് കോപ്പിയടിച്ചതിന് പിടിയിലായത്. രണ്ടാം ദിവസം 160 പേര്‍ കൂടി പിടിയിലായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ 50 പേരെയും സ്‌ക്വാഡ് പിടികൂടുകയായിരുന്നു.
അറസ്റ്റിലായ രക്ഷിതാക്കളില്‍ പോലീസുകാരും ഉള്‍പ്പെടും. പത്തുലക്ഷം വിദ്യാര്‍ത്ഥികളാണ് ഈവര്‍ഷം ബീഹാറില്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്.