22 തമിഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയില്‍
- Last Updated on 26 February 2012
രാമേശ്വരം: തമിഴ്‌നാട്ടില്‍ നിന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോയ 22 പേരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. അരിച്ചാല്‍മുനൈയ്ക്ക് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച അഞ്ച് ബോട്ടുകളും നാവികസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് നാവികസേന
ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ തലിമന്നാര്‍ കോടതിയില്‍ ഹാജരാക്കി. പിടികൂടും മുന്‍പ് നാവികസേന ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കല്ലേറു നടത്തിയതായി ആരോപണമുണ്ട്.