പെന്‍ഷന്‍പ്രായം കൂട്ടി
- Last Updated on 20 March 2012
- Hits: 3
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക വളര്‍ച്ചയ്ക്കും പ്രാമുഖ്യം നല്‍കുന്ന ബജറ്റ് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു.
പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തി. വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ചു. മൂല്യവര്‍ധിത നികുതി നിരക്കുകള്‍ ഒരു ശതമാനം കൂട്ടിയത് വിലകൂടാന്‍ കാരണമാവും. അതേസമയം പയറുത്പന്നങ്ങള്‍ അടക്കമുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ നികുതി കുറച്ചു. ഇവയുടെ വില കുറയും. ഹൈടെക് കൃഷിക്കും ഉറവിടത്തിലെ മാലിന്യ സംസ്‌കരണത്തിനും വന്‍തോതില്‍ സബ്‌സിഡി പ്രഖ്യാപിച്ചു.
പെന്‍ഷന്‍ പ്രായം വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബജറ്റ് വായിച്ചു തീരുംവരെ മുദ്രാവാക്യം വിളി തുടര്‍ന്നു. ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തെപ്പറ്റി സര്‍ക്കാര്‍ അന്വേഷിക്കാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍
വാറ്റ് നികുതിയില്‍ ഒരുശതമാനം വര്‍ധന
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി
കൊച്ചി മെട്രോയ്ക്ക് 150 കോടി
അതിവേഗ റെയില്‍ കോറിഡോറിന് 50 കോടി
തിരുവനന്തപുരം, കോഴിക്കോട് മോണോറെയിലുകള്‍ക്ക് 20 കോടി
വിഴിഞ്ഞം തുറമുഖത്തിന് 224 കോടി
തിരുവനന്തപുരത്തും കോട്ടയത്തും ആകാശക്കാറിന് 25 കോടി
കടല്‍വിമാന (സീപ്ലെയിന്‍) സര്‍വീസിന് പ്രത്യേക കമ്പനി
കുട്ടനാട്ടും പാലക്കാട്ടും നെല്ല് വ്യവസായ പാര്‍ക്ക്
മൂന്ന് നാളികേര വ്യവസായ പാര്‍ക്കുകള്‍
കാര്‍, സ്വകാര്യവാഹനങ്ങളുടെ റോഡ് നികുതി കൂടും
വിദേശമദ്യത്തിന് നാല് ശതമാനം അധികസെസ്
പഞ്ചായത്തുകള്‍തോറും ഹൈടെക് കൃഷിക്ക് ഗ്രീന്‍ഹൗസുകള്‍ക്ക് 75 ശതമാനം സബ്‌സിഡി
നിയോജകമണ്ഡല ആസ്തിവികസനത്തിന് എം.എല്‍.എ.മാര്‍ക്ക് വര്‍ഷം 5 കോടി
ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
എല്ലാ ജില്ലകളിലും ചെറുവിമാനങ്ങള്‍ക്കായി എയര്‍സ്ട്രിപ്പുകള്‍. കൊല്ലത്തും കോട്ടയത്തും ഈ വര്‍ഷം
ഐ.ടി. മേഖലയില്‍ 20,000 കോടി നിക്ഷേപമെത്തും, 600 ലക്ഷം ചതുരശ്രയടി സ്ഥലംകൂടി
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് 43 കോടി
കൊച്ചി ഇന്‍ഫോ പാര്‍ക്കിന് 42 കോടി
കോട്ടയത്ത് കാരൂരില്‍ ടെക്‌നോപാര്‍ക്ക്
മുന്നാക്ക സമുദായ കോര്‍പ്പറേഷന് 10 കോടി
ഉറവിട മാലിന്യസംസ്‌കരണത്തിന് 75 ശതമാനം സബ്‌സിഡി
തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് നഗരങ്ങളില്‍ വന്‍കിട മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍
108 ആംബുലന്‍സ് എല്ലാ ജില്ലകളിലും
എട്ട് ജില്ലകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി
വയനാട്ടില്‍ മെഡിക്കല്‍കോളേജ് ഈ വര്‍ഷം. പാലക്കാട്ടും കൊല്ലത്തും അടുത്തവര്‍ഷം
തൃശ്ശൂരിലും ആലപ്പുഴയിലും ഡെന്റല്‍ കോളേജുകള്‍
ഹരിപ്പാട്ടെ മെഡിക്കല്‍കോളേജ് പ്രവാസി പങ്കാളിത്തത്തോടെ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് 25 കോടി
കേരള ആയുര്‍വേദ സര്‍വകലാശാല രൂപവത്കരിക്കും
തിരുവനന്തപുരത്ത് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
ബി.പി.എല്‍.കാരുടെ വിദ്യാഭ്യാസവായ്പയിലെ പലിശ സര്‍ക്കാര്‍ നല്‍കും
നഗരങ്ങളിലെ ജലവിതരണത്തിന് സിയാല്‍ മാതൃകയില്‍ നാലുകമ്പനികള്‍
എട്ടാം ക്ലാസ് യു.പി.യില്‍, അഞ്ചാം ക്ലാസ് എല്‍.പി.യിലും
പത്താംക്ലാസ്സുകാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഭിരുചി പരീക്ഷ
അക്കാദമിക് സിറ്റി, തൊടുപുഴയില്‍ നോളജ് സിറ്റി, തിരുവനന്തപുരത്ത് സാങ്കേതിക സര്‍വകലാശാല
പാലക്കാട്ട് കേന്ദ്ര അനുമതിയോടെ ഐ.ഐ.ടി.
10 കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍
കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കമ്മീഷന്‍
സംയോജിത കാര്‍ഷിക വികസനത്തിന് 100 കോടി
ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയം
മൃഗസംരക്ഷണത്തിന് 211 കോടി
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി
ഫിഷ്‌മെയ്ഡ് ബ്രാന്‍ഡില്‍ മത്സ്യ കിയോസ്‌ക്കുകള്‍
തീരദേശ റോഡുകള്‍ക്ക് 55 കോടി
മലയോര വികസന ഏജന്‍സിക്ക് 61 കോടി
വയനാടിന് പ്രത്യേക പാക്കേജ് - 25 കോടി
കോള്‍ നിലങ്ങളുടെ വികസനത്തിന് 400 കോടി
കോട്ടയത്ത് കാലാവസ്ഥാപഠനകേന്ദ്രം
മലപ്പുറത്ത് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പെടെ എഡ്യൂ ഹെല്‍ത്ത് സിറ്റി
ഭൂനികുതി ഇരട്ടിയാക്കി
മീനച്ചല്‍ നദീതട പദ്ധതിക്ക് 50 കോടി
വൈദ്യുത ബോര്‍ഡ് കമ്പനിയാക്കാന്‍ 524 കോടി സഹായം
കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് പ്രത്യേക കമ്പനി
കൊച്ചിയില്‍ പെട്രോകെമിക്കല്‍ വ്യവസായ മേഖല
തലശ്ശേരി, കൊല്ലം, ചവറ, തിരുവല്ല എന്നിവിടങ്ങളില്‍ സിവില്‍ സപ്ലൈസ് ഹൈപ്പവര്‍ മാര്‍ക്കറ്റുകള്‍
ബ്രഹ്മപുരത്തും ഇരിങ്ങാലക്കുടയിലും വ്യവസായ പാര്‍ക്ക്
തിരുവനന്തപുരം തോന്നയ്ക്കലില്‍ ജൈവശാസ്‌ത്രോദ്യാനം
വയനാട് ചുരം റോഡിന് ബൈപ്പാസിനായി 5 കോടി
കരമന-കളിയിക്കാവിള റോഡ് നാലുവരിയാക്കും
കോട്ടയം-കുമരകം -ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ വികസിപ്പിക്കും
റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ സേഫ്റ്റി അതോറിറ്റി
ജില്ലാ ആസ്ഥാനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സിറ്റി സര്‍വീസ്