ഇറാഖില്‍ സ്‌ഫോടനപരമ്പര; 38 മരണം
- Last Updated on 20 March 2012
- Hits: 5
ബാഗ്ദാദ്: ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള കര്‍ബലയില്‍ മാത്രം രണ്ട് കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കിര്‍ക്കുക്കിലെ പോലീസ് ആസ്ഥാനത്തിന് സമീപത്തുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍
ഏഴു പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദില്‍ വിദേശകാര്യമന്ത്രിയുടെ വീടിന് സമീപത്തും ഹില്ലയിലും ലാത്ഫിയയിലുമാണ് മറ്റു സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
അടുത്താഴ്ച ബാഗ്ദാദില്‍ അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കെയാണ് ഈ സ്‌ഫോടനപരമ്പര അരങ്ങേറിയത് എന്നതാണ് ശ്രദ്ധേയം. ഇറാഖിനെതിരായ യു.എസ്. സൈനിക നടപടി ആരംഭിച്ചതിന്റെ ഒന്‍പതാം വാര്‍ഷികദിനത്തിലാണ് ഈ ആക്രമണങ്ങള്‍ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.