ബജറ്റ് അവതരണത്തിനിടെ സഭയില്‍ ബഹളം
- Last Updated on 19 March 2012
- Hits: 5
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിലും വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു.
ബജറ്റ് മാധ്യമങ്ങള്‍ക്ക് നേരത്തെ തന്നെ ചോര്‍ന്നുകിട്ടിയെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇത് പ്രതിപക്ഷനേതാവ് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പും നല്‍കിയിരുന്നു.